കുടിശിക തുക നല്‍കിയില്ല; വൈദ്യുതി നൽകാൻ വിസമ്മതിച്ച് വിതരണ കമ്പനികൾ

കുടിശിക ലഭിക്കാത്തതും പുതിയ കരാറുകളിൽ ഏർപ്പെട്ടതുമാണ് ഇതിന് കാരണം
കുടിശിക തുക നല്‍കിയില്ല; വൈദ്യുതി നൽകാൻ  വിസമ്മതിച്ച് 
വിതരണ കമ്പനികൾ

തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിച്ചുവെങ്കിലും വിസമ്മതിച്ച് വിതരണ കമ്പനികൾ. കുടിശിക ലഭിക്കാത്തതും പുതിയ കരാറുകളിൽ ഏർപ്പെട്ടതുമാണ് ഇതിന് കാരണം. നാല് കാരാറുകളിലൂടെ ലഭിക്കേണ്ടത് 465 മെഗാവാട്ട് വൈദ്യുതിയാണ്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായിട്ടും 465 മെഗാവാട്ടിൻ്റെ ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ചത്. 25 വർഷത്തേക്കായിരുന്നു കരാറുകൾ. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു വിതരണ കമ്പനികൾ അടക്കം കക്ഷികളായ കേസിൽ റെഗുലേറ്ററി കമ്മീഷൻ്റെ ഉത്തരവ്. രണ്ടാഴ്ച കഴിഞ്ഞിട്ടും മൂന്ന് കമ്പനികളും വൈദ്യുതി നൽകാൻ സന്നദ്ധരല്ല. രണ്ട് തവണയാണ് കെഎസ്ഇബി കത്തയച്ചത്. എന്നാൽ കമ്പനികളുടെ പ്രതികരണം അനുകൂലമല്ലായിരുന്നു. കുടിശ്ശിക തുകയായ100 കോടിയോളം രൂപ നൽകാതെ തുടർന്ന് വൈദ്യുതി നൽകാനാവില്ലെന്ന നിലപാടിലാണ് ജിൻ്റാൽ ദർമൽ പവർ. ഇവരുമായി വരുംദിവസങ്ങളിൽ ചർച്ച നടത്തും.

കുടിശിക തുക നല്‍കിയില്ല; വൈദ്യുതി നൽകാൻ  വിസമ്മതിച്ച് 
വിതരണ കമ്പനികൾ
ആക്രമണത്തിന് ശമനമില്ലാതെ ഗാസ; 100 ദിവസം പിന്നിട്ട് യുദ്ധം, കൊല്ലപ്പെട്ടത് 23,968 പേർ

ജാബുവ, ജിൻ്റാൽ ഇന്ത്യ എന്നീ കമ്പനികൾ വേറെ കരാറുകളിൽ ഏർപ്പെട്ടതാണ് വൈദ്യുതി നൽകാൻ തടസ്സമായി പറയുന്നത്. പഞ്ചാബിൽ നിന്ന് സാപ് വ്യവസ്ഥയിൽ വൈദ്യുതി വാങ്ങുന്നതിനാൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com