മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; തമിഴ്നാട് സ്വദേശി പിടിയിൽ

കേസിലെ അഞ്ച് പ്രതികളും പിടിയിലായി
മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; തമിഴ്നാട് സ്വദേശി പിടിയിൽ

പത്തനംതിട്ട: മൈലപ്രയിൽ വയോധികൻ കടമുറിയ്ക്കുള്ളിൽ കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. തമിഴ്നാട് സ്വദേശി മുത്തുകുമാറാണ് അറസ്റ്റിലായത്. തമിഴ്നാട് വിരുതനഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ചുടുകാട്ടിൽ ആണ് പ്രതി ഒളിവിൽ കഴിഞ്ഞതെന്നും മുത്തു കുമാർ കൊടും ക്രിമിനലാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

നേരത്തെ കേസിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഒരു വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. വ്യാപാരിയായ ജോർജ്ജാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിയാണ് ജോർജ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ശരീരത്തിൽ മറ്റ് പരിക്കുകളില്ല.‌ കവർച്ചയ്ക്കിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; തമിഴ്നാട് സ്വദേശി പിടിയിൽ
മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ

പത്തനംതിട്ട മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ങ്ഷനിലെ മലഞ്ചരക്ക് കടയിലാണ് വ്യാപാരി ജോർജ്ജിനെ കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജോർജ്ജിന്റെ ശരീരത്തിലുണ്ടായിരുന്ന ആറ് പവന്റെ മാലയും മേശവലിപ്പിലുണ്ടായിരുന്ന പണവും കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. കടയിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക്കും നഷ്ടപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com