എക്‌സാലോജിക്കിനെതിരായ അന്വേഷണം; ഒത്തുതീര്‍പ്പ് നീക്കം സംശയിക്കുന്നതായി കെ മുരളീധരന്‍

വ്യക്തിയെന്ന നിലയില്‍ സിപിഐഎം നേതൃത്വം തന്നെ അവഗണിച്ചെന്ന ബൃദ്ധ കാരാട്ടിന്റെ തുറന്നുപറച്ചിലിനോടും കെ മുരളീധരന്‍ പ്രതികരിച്ചു
എക്‌സാലോജിക്കിനെതിരായ അന്വേഷണം; ഒത്തുതീര്‍പ്പ് നീക്കം സംശയിക്കുന്നതായി കെ മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. അന്വേഷണം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടറിയേറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. അന്തര്‍ധാരയെ ആശ്രയിച്ചായിരിക്കും അന്വേഷണം. കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ കയറുക മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.

എക്‌സാലോജിക്കിനെതിരായ അന്വേഷണം; ഒത്തുതീര്‍പ്പ് നീക്കം സംശയിക്കുന്നതായി കെ മുരളീധരന്‍
വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം; കൈപ്പറ്റിയ തുകയെകുറിച്ച് അന്വേഷിക്കും

വ്യക്തിയെന്ന നിലയില്‍ സിപിഐഎം നേതൃത്വം തന്നെ അവഗണിച്ചെന്ന ബൃദ്ധ കാരാട്ടിന്റെ തുറന്നുപറച്ചിലിനോടും കെ മുരളീധരന്‍ പ്രതികരിച്ചു. സിപിഐഎമ്മില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയിട്ടില്ല. പ്രകാശ് കാരാട്ടിന്റെ ഭാര്യആയതുകൊണ്ടാണ് ബൃദ്ധാ കാരാട്ട് ഇവിടെ വരെ എത്തിയത്. സ്ത്രീകളെ പ്രവേശിപ്പിക്കാത്ത പാര്‍ട്ടിയാണ് സിപിഐഎം എന്നും കെ മുരളീധരന്‍ പറഞ്ഞു.

വ്യക്തി എന്ന നിലയിൽ അവഗണിച്ചു, പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിലാണ് പരിഗണിച്ചത്: ബൃന്ദ കാരാട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആരോപണം കീറാമുട്ടി ആവില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. സീറ്റിന്റെ പേരില്‍ തര്‍ക്കമുണ്ടാവില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എക്‌സാലോജിക്കിനെതിരായ അന്വേഷണം; ഒത്തുതീര്‍പ്പ് നീക്കം സംശയിക്കുന്നതായി കെ മുരളീധരന്‍
കണ്ണൂരില്‍ കണ്ണുവെച്ച് മുസ്ലിം ലീഗ്; കെ സുധാകരന്‍ വീണ്ടും മത്സരിച്ചേക്കില്ലെന്ന് വിലയിരുത്തല്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com