ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

മത്സ്യതൊഴിലാളികൾക്കും തീരദേശ വാസികൾക്കും പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
'ഞങ്ങളെ അന്വേഷിച്ച് വരരുത്'; കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയ കുട്ടികളെ കണ്ടെത്തി, പോയത് 56 കി.മീ

കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികൾക്കും തീരദേശ വാസികൾക്കും പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ലക്ഷദ്വീപിന്‌ മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com