സ്വർണകള്ളക്കടത്ത് കേസിലെ പരാമർശം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ കെ ബാലൻ

ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണകടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയണം
സ്വർണകള്ളക്കടത്ത് കേസിലെ പരാമർശം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ കെ ബാലൻ

തിരുവനന്തപുരം: തൃശ്ശൂരിലെ ബിജെപി വേദിയിൽ സ്വർണകള്ളക്കടത്ത് വിഷയത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിനെതിരെ എ കെ ബാലൻ രംഗത്ത്. പ്രധാനമന്ത്രിയുടെത് അതീവ ഗുരുതരമായ വെളിപ്പെടുത്തലെന്നും എ കെ ബാലൻ ചൂണ്ടിക്കാണിച്ചു. വിഷയത്തിൽ മൂന്ന് ഏജൻസികൾ കുറ്റപത്രം നൽകിയെന്നും അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്നും എ കെ ബാലൻ പറഞ്ഞു. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണകടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.

അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഇതിൻ്റെ തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് നൽകണം. കുറ്റപത്രത്തിൽ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയിൽ പരോക്ഷമായി അപമാനിച്ചവെന്നും എ കെ ബാലൻ ആരോപിച്ചു. കേന്ദ്ര ഏജൻസിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും എ കെ ബാലൻ വ്യക്തമാക്കി.

ബിജെപി ചടങ്ങിൽ പങ്കെടുത്ത പ്രതിഭകൾ വഞ്ചിക്കപ്പെട്ടു. ബിജെപി വേദിയിൽ പോകുന്നത് ശരിയാണോ? ബിജെപി വേദിയിൽ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ച്. അവർ അത് പരിശോധിക്കണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടന്ന മഹിളാ മോർച്ചയുടെ മഹിളാ സംഗമത്തിൽ സംസാരിക്കുമ്പോഴായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പരാമർശം. . ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com