'തട്ടത്തെക്കുറിച്ച് പറഞ്ഞത് മതപണ്ഡിതനെന്ന നിലയില്‍'; ഉമര്‍ ഫൈസി മുക്കത്തിനെതിരായ കേസില്‍ പ്രതിഷേധം

സ്ത്രീ സമൂഹത്തെ അപമാനിക്കാന്‍ പാടില്ലെന്ന് തന്നെയാണ് നിലപാട്
'തട്ടത്തെക്കുറിച്ച് പറഞ്ഞത് മതപണ്ഡിതനെന്ന നിലയില്‍'; ഉമര്‍ ഫൈസി മുക്കത്തിനെതിരായ കേസില്‍ പ്രതിഷേധം

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍. മതനിയമങ്ങളെക്കുറിച്ചാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. മതപണ്ഡിതന്‍ എന്ന നിലയില്‍ തട്ടത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം ആരെയും അപമാനിക്കണമെന്ന് ഉദ്ദേശിച്ചിട്ടല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. കേസെടുത്തതിലെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാനാണ് തീരുമാനം.

സ്ത്രീ സമൂഹത്തെ അപമാനിക്കാന്‍ പാടില്ലെന്ന് തന്നെയാണ് നിലപാട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തക വി പി സുഹറ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസാണ് ഉമര്‍ഫൈസി മുക്കത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

'തട്ടത്തെക്കുറിച്ച് പറഞ്ഞത് മതപണ്ഡിതനെന്ന നിലയില്‍'; ഉമര്‍ ഫൈസി മുക്കത്തിനെതിരായ കേസില്‍ പ്രതിഷേധം
'കല കലക്കൻ കൊല്ലം'; കാണികളാൽ സമ്പന്നമായി കലോത്സവന​ഗരി, പോയിന്റ് നിലയിൽ കണ്ണൂർ ഒന്നാമത്

ഐപിസി 295എ, 298 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നുമാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ല. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി ക്ലോസ് എന്‍കൗണ്ടറിലായിരുന്നു വിവാദ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com