'പരാതി പാര്‍ട്ടിക്കുള്ളില്‍ പറയണം'; സുധീരന് മറുപടിയുമായി വി ഡി സതീശന്‍

നേതാക്കന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വി ഡി സതീശന്‍.
വി ഡി സതീശന്‍
വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള വി എം സുധീരന്റെ പരസ്യ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേതാക്കന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പരാതികള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടാക്കുന്ന ഒരു പരാമര്‍ശവും താന്‍ പറയില്ലെന്നും താനും കൂടി മറുപടി പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്‍എസ്എസിന്റെ ജാതി സംവരണം പ്രമേയത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. അവര്‍ക്ക് അവരുടേതായിട്ടുള്ള അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും അവര്‍ക്ക് അവരുടേതായ ന്യായമുണ്ടെന്നുമാണ് സതീശന്‍ പറഞ്ഞത്.

വി ഡി സതീശന്‍
'സുധീരന്റെ അഭിപ്രായങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം'; യുഡിഎഫിൽ ഐക്യം അനിവാര്യമെന്ന് രമേശ് ചെന്നിത്തല

കെ റെയില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചാലും കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും അപ്രായോഗികമായ പദ്ധതിയാണ് കെ റെയില്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ്. നവകേരള സദസ് വേദികളിലും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് മന്ത്രി സജി ചെറിയാന്‍ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിരുന്നു നടത്തിയാല്‍ ഒരോരുത്തരും പങ്കെടുക്കുന്നത് സ്വാഭാവികമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com