കൊച്ചിയിലെ കണ്ണായ ഭൂമി വാങ്ങിയത് തുച്ഛമായ വിലക്ക്; 'റീഗൽ' ഫ്ലാറ്റിൽ കൂടുതൽ തട്ടിപ്പുകൾ

7 മീറ്റർ ഇല്ലാത്ത വഴിയുണ്ടെന്ന് പറഞ്ഞ് ഫ്ലാറ്റ് നിർമിച്ച ഭൂമി രജിസ്റ്റർ ചെയ്തത് സെൻ്റിന് ശരാശരി വെറും 45000 രൂപയ്ക്ക്.
കൊച്ചിയിലെ കണ്ണായ ഭൂമി വാങ്ങിയത് തുച്ഛമായ വിലക്ക്; 'റീഗൽ' ഫ്ലാറ്റിൽ കൂടുതൽ തട്ടിപ്പുകൾ

കൊച്ചി: കോർപറേഷൻ പൊളിച്ച് നീക്കാൻ ഉത്തരവിട്ട റീഗൽ ഫ്ലാറ്റ് സമുച്ഛയത്തിനായി വാങ്ങിയ ഭൂമി രജിസ്റ്റർ ചെയ്തത് തുച്ഛമായ വിലയ്ക്ക്. 7 മീറ്റർ ഇല്ലാത്ത വഴിയുണ്ടെന്ന് പറഞ്ഞ് ഫ്ലാറ്റ് നിർമിച്ച ഭൂമി രജിസ്റ്റർ ചെയ്തത് സെൻ്റിന് ശരാശരി വെറും 45000 രൂപയ്ക്ക്.

ഫ്ലാറ്റ് വാങ്ങിയവർ ആധാരത്തിൽ ഫ്ലാറ്റിൻ്റെ വിലയായി കാണിച്ചതാകട്ടെ 60000 രൂപ മാത്രം. കൊച്ചിയിലെ കണ്ണായ സ്ഥലത്ത് നാട്ടിൻപുറത്ത് ഉള്ളതിനേക്കാളും കുറഞ്ഞ തുക കാണിച്ചത് നികുതി വെട്ടിക്കാനെന്ന് ഉറപ്പ്. ഇല്ലാത്ത വഴി ഉണ്ടെന്ന് പറഞ്ഞ് കെട്ടിടനിർമാണച്ചട്ടങ്ങൾ കാറ്റിൽപ്പറത്തുക മാത്രമല്ല റീഗൽ ഫ്ലാറ്റ് നിർമാതാക്കൾ ചെയ്തത്. നികുതി വെട്ടിക്കാൻ കൊച്ചി നഗരമധ്യത്തിലെ ഭൂമി വില കുത്തനെ കുറച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2003 ലും 2004 ലും ആണ് ഫ്ലാറ്റ് നിർമിക്കാനായി റീഗൽ ഫ്ലാറ്റ് നിർമാതാക്കൾ പലരിൽ നിന്നായി ഭൂമി വാങ്ങിയത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻ്റെ തൊട്ടടുത്തുള്ള ഭൂമി പല ആധാരങ്ങളായാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏഴു മീറ്റർ വഴിയുണ്ടെന്ന് കാണിച്ച ഭാഗത്തെ ഭൂമിയുടെ ആധാരമാണിത്. 23 സെൻ്റ് ഭൂമിക്ക് ആധാരത്തിൽ കാണിച്ചിരിക്കുന്നത് 8,26,000 രൂപ. അതായത് ഒരു സെൻ്റിന് വെറും 35000 രൂപ.

കൊച്ചിയിലെ കണ്ണായ ഭൂമി വാങ്ങിയത് തുച്ഛമായ വിലക്ക്; 'റീഗൽ' ഫ്ലാറ്റിൽ കൂടുതൽ തട്ടിപ്പുകൾ
കുതിരാനിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി അപകടം; മരിച്ചയാളെ തിരിച്ചറിഞ്ഞു

ഫ്ലാറ്റ് നിർമാതാക്കൾ പറഞ്ഞത് പോലെ ഏഴു മീറ്റർ വഴി ഇതിലേക്ക് ഉണ്ട് എങ്കിൽ എങ്ങനെയാണ് സെൻ്റിന് 35000 രൂപയ്ക്ക് രജിസ്റ്റർ ചെയ്യാനാവുക. മറ്റൊരു ഭാഗത്ത് 4 മീറ്റർ റോഡുള്ള ഭൂമിയും ഫ്ലാറ്റ് നിർമാതാക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവിടെ 13 സെൻ്റ് ഭൂമിക്ക് 16 ലക്ഷം രൂപ. ഏകദേശം സെൻ്റിന് ഒരു ലക്ഷം രൂപ. ആകെയുള്ള 57 സെൻ്റ് ഭൂമിയുടെ ശരാശരി നോക്കിയാൽ സെൻ്റിന് വെറും 45000 രൂപമാത്രമാണ് ആധാരത്തിൽ കാണിച്ചത്. ഇനി നമുക്ക് ഫ്ലാറ്റ് വാങ്ങിയവർക്ക് രജിസ്റ്റർ ചെയ്ത് കൊടുത്ത ആധാരം കാണാം. ഞങ്ങൾ പരിശോധിച്ച ആധാരങ്ങളിൽ മിക്കവരുടെയും ആധാരത്തിൽ 60000 രൂപയ്ക്കാണ് ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. അതും കൊച്ചിയുടെ ഏറ്റവും ഹൃദയഭാഗത്ത്. വഴിയില്ലാത്ത സ്ഥലം നോക്കി തുച്ഛമായ വിലയ്ക്ക് ഭൂമി വാങ്ങുകയാണ് ഫ്ലാറ്റ് നിർമാതാക്കൾ ചെയ്തത്. അതിൻ്റെ പത്തിലൊന്ന് വില പോലും ആധാരത്തിൽ കാണിച്ചുമില്ല. ഫ്ലാറ്റ് വിറ്റതായി ആധാരത്തിൽ കാണിച്ചതാകട്ടെ 60000 രൂപയ്ക്കും. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചതിനൊപ്പം ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടന്നു എന്ന കാര്യം വ്യക്തമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com