ഇല്ലാത്ത റോഡ് ഉണ്ടെന്ന് ആധാരത്തിൽ, 36 ഉടമകളെ പറ്റിച്ചു; റീഗൽ ഫ്ലാറ്റ് നിർമാതാക്കളുടെ തട്ടിപ്പ്

റീഗൽ ഫ്ലാറ്റ് നിർമാതാക്കളുടെ കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ടർ കണ്ടെത്തി
ഇല്ലാത്ത റോഡ് ഉണ്ടെന്ന് ആധാരത്തിൽ, 36 ഉടമകളെ പറ്റിച്ചു; റീഗൽ ഫ്ലാറ്റ് നിർമാതാക്കളുടെ തട്ടിപ്പ്

കൊച്ചി: കൊച്ചി കോർപ്പറേഷൻ പൊളിക്കാൻ ഉത്തരവിട്ട റീഗൽ ഫ്ലാറ്റ് സമുച്ചയത്തിലെ 36 ഫ്ലാറ്റ് ഉടമകളുടെ ആധാരങ്ങളിൽ ഇല്ലാത്ത റോഡ് ഉണ്ടെന്ന് എഴുതിച്ചേർത്തെന്ന് കണ്ടെത്തൽ. ഒമ്പത് നില കെട്ടിടത്തിലെ മുഴുവനുടമകളുടെയും ആധാരങ്ങളിലെ അതിർത്തികളിൽ എവിടെയും ഏഴ് മീറ്റർ റോഡുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. റീഗൽ ഫ്ലാറ്റ് നിർമാതാക്കളുടെ കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ടർ കണ്ടെത്തി.

ഈ മാസം 26 -ാം തീയ്യതിയാണ് കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിനടുത്ത് അനധികൃതമായി നിർമിച്ച ഒമ്പത് നില റീഗൽ ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ കൊച്ചി കോർപറേഷൻ ഉത്തരവിട്ടത്. കെട്ടിട നിർമാണ അനുമതിക്കായി സമർപ്പിച്ച രേഖകളിൽ കാണിച്ച ഏഴു മീറ്റർ റോഡ് ഫ്ലാറ്റ് നിർമ്മാതാക്കളുടേത് അല്ലെന്നും ഹൈക്കോടതി അഭിഭാഷകനായ കെ പി മുജീബ് കരം തീർക്കുന്നതാണെന്നും കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. റീഗൽ ഫ്ലാറ്റ് സമുച്ഛയത്തിലെ 36 കെട്ടിട ഉടമകളുടെയും വിവരാവകാശ നിയമപ്രകാരം കിട്ടിയ ആധാരത്തിൻ്റെ പകർപ്പ് പരിശോധിച്ചതിൽ 36 ആധാരങ്ങളിലും ഇല്ലാത്ത ഏഴുമീറ്റർ റോഡ് എഴുതിച്ചേർത്തിരിക്കുന്നുവെന്നും കണ്ടെത്തി.

അതായത് കെട്ടിടാനുമതിക്ക് കൊടുത്തത് പോലെ തന്നെ ഇല്ലാത്ത ഏഴുമീറ്റർ റോഡ് എല്ലാവരുടെയും ആധാരത്തിലും ഉണ്ട് എന്ന് ചുരുക്കം. ഇനി നമുക്ക് ഫ്ലാറ്റ് സമുച്ഛയം നിൽക്കുന്ന ഭൂമിയുടെ അതിരുകൾ പരിശോധിച്ചാൽ അതിരുകളിൽ എവിടെയും ഏഴുമീറ്റർ റോഡിൻ്റെ കാര്യമേ പറയുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com