ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമല്ല, വിഴിഞ്ഞം പോർട്ട് പൂർത്തിയാക്കും: കടന്നപ്പള്ളി രാമചന്ദ്രൻ

മത്സ്യതൊഴിലാളികളും ക്രിസ്തീയ സഭകളും മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകും
ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമല്ല, വിഴിഞ്ഞം പോർട്ട് പൂർത്തിയാക്കും: കടന്നപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മന്ത്രിസഭയിലെ ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലെന്ന് കടന്നപ്പിള്ളി രാമചന്ദ്രൻ. ചില ബൃഹത്തായ പദ്ധതികൾക്ക് പ്രായോഗിക തലത്തിൽ പ്രശ്നം നേരിട്ടേക്കാമെങ്കിലും ചെറിയ കാലയളവ് ആത്മവിശ്വാസം കുറയ്ക്കുന്നില്ലെന്നും കടന്നപ്പിള്ളി പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ പ്രഭാത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖം പൂർത്തീകരണ ഘട്ടത്തിലാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിയുടെ പിന്തുണയിലും പദ്ധതി പൂർത്തിയാക്കാനാകുമെന്നും കടന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലത്തീൻ സഭയുടെ എതിർപ്പിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളും ക്രിസ്തീയ സഭകളും മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അറിയിച്ചു.

ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമല്ല, വിഴിഞ്ഞം പോർട്ട് പൂർത്തിയാക്കും: കടന്നപ്പള്ളി രാമചന്ദ്രൻ
നഗരമധ്യത്തില്‍ ചട്ടം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ ഉത്തരവ്

തന്നെ ഏല്പിക്കുന്ന വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സത്യസന്ധമായും വിശ്വാസ്യതയോടെയും നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആരംഭം മുതൽ ലാഭനഷ്ടങ്ങളോ അധികാരമോ ചിന്തിക്കാതെ പ്രവർത്തിച്ചതാണ് തുടർച്ചയായി തനിക്ക് ലഭിക്കുന്ന പിന്തുണയെന്നും കടന്നപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശ്വാസത്തിന്റെ മാത്രം കാര്യമല്ല. ഏതെങ്കിലും ഒരു മതത്തിന്റെതല്ല രാജ്യം. ക്ഷേത്ര നിർമ്മാണം സർക്കാർ നേരിട്ട് നടത്തുന്നത് ഒരു മതേതരരാജ്യത്തിന് ചേർന്നതല്ലെന്നും കടന്നപ്പള്ളി പറഞ്ഞു.

ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമല്ല, വിഴിഞ്ഞം പോർട്ട് പൂർത്തിയാക്കും: കടന്നപ്പള്ളി രാമചന്ദ്രൻ
ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പളളിയും ഇന്ന് അധികാരമേല്‍ക്കും; സിനിമാ വകുപ്പ് ആവശ്യത്തില്‍ ചർച്ച

എൽഡിഎഫിന്റെ ധാരണപ്രകാരമുള്ള മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും. രാജ്ഭവനിൽ വൈകിട്ട് നാല് മണിക്കാണ് ചടങ്ങ്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷമായിരിക്കും ഇരുവരുടെയും വകുപ്പുകൾ പ്രഖ്യാപിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com