വെട്ടിക്കാട് ചന്ദ്രശേഖരന് ചരിഞ്ഞു

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു ആന.
വെട്ടിക്കാട് ചന്ദ്രശേഖരന് ചരിഞ്ഞു

ചെങ്ങന്നൂര്‍: ആലപ്പുഴ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിന് എത്തിച്ച ആന ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കരുനാഗപ്പള്ളി ഗ്രൂപ്പിലെ വെട്ടിക്കാട് ചന്ദ്രശേഖരന്‍ എന്ന ആനയാണ് ചരിഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു ആന. വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സകള്‍ നടത്തിയ ശേഷം ആനയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ നടത്തിയ ശ്രമം വിഫലമായിരുന്നു.

എന്നാല്‍ അവശനായ ആനക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഉത്സവത്തിന് എത്തിച്ചതെന്ന് ചെങ്ങന്നൂര്‍ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ ആരോപിച്ചു. അറുപത് വയസിനടത്ത് പ്രായമുള്ള ആനക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും ഇവര്‍ പറഞ്ഞു. എന്നാല്‍ ആനയുടെ പ്രായാധിക്യമാണ് പെട്ടന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുടെ കരണമെന്ന് തിരുവിതാംകൂര്‍ ദ്ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com