മന്ത്രിസഭാ പുനഃസംഘടന; തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ല, പരിഹസിച്ച് രമേശ് ചെന്നിത്തല

അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് സംബന്ധിച്ച് എഐസിസി അന്തിമ തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല
മന്ത്രിസഭാ പുനഃസംഘടന; തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ല, പരിഹസിച്ച് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റാല്‍ തിരിച്ച് കിട്ടില്ല. തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവനിലാണ്. ആയിരം അടി ദൂരെ നിന്നേ മുഖ്യമന്ത്രി ജനങ്ങളെ കാണൂവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് സംബന്ധിച്ച് എഐസിസി അന്തിമ തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പരസ്യപ്രതികരണങ്ങള്‍ ഹൈക്കമാന്‍ഡ് വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടന; തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ല, പരിഹസിച്ച് രമേശ് ചെന്നിത്തല
അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ്, തീരുമാനം ഉടന്‍ ഉണ്ടായേക്കില്ല

ദേശീയതലത്തില്‍ ബിജെപിക്കെതിരെ പോരാടാന്‍ സിപിഐഎമ്മുമായി ഒന്നിക്കും. എന്നാല്‍ കേരളത്തില്‍ ചരിത്രപരമായി സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ആശയപരമായ ഭിന്നതകളും പ്രത്യയശാസ്ത്രപരമായ നിലപാടും തുടരുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് രമേശ് ചെന്നിത്തല മറുപടി നല്‍കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com