ബില്ലുകൾ ഒപ്പുവെയ്ക്കാത്ത ​ഗവർണറുടെ നടപടി; സുപ്രീംകോടതിയില്‍ ഭേദഗതി ഹര്‍ജി നല്‍കി കേരളം

ഹര്‍ജി ഫെബ്രുവരി ആദ്യം സുപ്രീംകോടതി പരിഗണിക്കും.
ബില്ലുകൾ ഒപ്പുവെയ്ക്കാത്ത ​ഗവർണറുടെ നടപടി; സുപ്രീംകോടതിയില്‍ ഭേദഗതി ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയില്‍ ഭേദഗതി ഹര്‍ജി നല്‍കി. ബില്ലുകളില്‍ ഒപ്പിടാന്‍ സമയ പരിധി നിശ്ചയിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. ഹര്‍ജി ഫെബ്രുവരി ആദ്യം സുപ്രീംകോടതി പരിഗണിക്കും.

ബില്ലുകളില്‍ തീരുമാനമെടുക്കാതിരുന്ന ഗവര്‍ണ്ണറുടെ നടപടി അമിത ഭരണഘടനാധികാര പ്രയോഗമാണെന്നാണ് കേരളത്തിന്റെ വാദം. ഭരണഘടനയുടെ അനുച്ഛേദം 200ലെ 'എത്രയും വേഗം' എന്ന നിര്‍വ്വചനത്തിന് സമയ പരിധി നിശ്ചയിക്കണം. ബില്ലുകളില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിക്കണം. ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് കേരളം ഭേദഗതി ചെയ്ത് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.

ബില്ലുകൾ ഒപ്പുവെയ്ക്കാത്ത ​ഗവർണറുടെ നടപടി; സുപ്രീംകോടതിയില്‍ ഭേദഗതി ഹര്‍ജി നല്‍കി കേരളം
'ഇത് ആരാധനയല്ല, രാഷ്ട്രീയമാണ്'; കോൺ​ഗ്രസ് സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ എന്ന് കുഞ്ഞാലിക്കുട്ടി

സാമ്പത്തിക ബില്ലുകളില്‍ തീരുമാനമെടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. ഇത് സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ട് വിനിയോഗത്തെ ബാധിക്കും. സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദ്ദേശത്തിന് വിരുദ്ധവും അനുചിതവുമാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടി. കേന്ദ്ര സര്‍ക്കാരിന് സൂപ്പര്‍ നിയമസഭയുടെ അധികാരം നല്‍കുന്നതാണ് ഗവര്‍ണറുടെ നടപടി. നിയമാനുസൃതം സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളെ വീറ്റോ ചെയ്യാന്‍ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് അവസരമൊരുക്കി. അനുച്ഛേദം 200 അനുസരിച്ച് ബില്ലുകള്‍ക്ക് അനുമതി നല്‍കുകയല്ലാതെ മറ്റ് മാര്‍ഗ്ഗം ഗവര്‍ണര്‍ക്ക് മുന്നിലില്ല. ഗവര്‍ണ്ണര്‍ ബില്ലുകളില്‍ ഒപ്പിടാതിരുന്ന നടപടിയോടെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും സാമ്പത്തിക വിനിയോഗ സാധ്യത ഇല്ലാതായി. ഇത് ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിക്കുമെന്നും കേരളത്തിന്റെ പുതുക്കിയ ഹര്‍ജിയില്‍ പറയുന്നു.

ബില്ലുകൾ ഒപ്പുവെയ്ക്കാത്ത ​ഗവർണറുടെ നടപടി; സുപ്രീംകോടതിയില്‍ ഭേദഗതി ഹര്‍ജി നല്‍കി കേരളം
പെലെ, പ്രതിഭാസത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

എട്ട് ബില്ലുകളില്‍ ഒപ്പിടാന്‍ വൈകിയ ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്താണ് കേരളം നവംബര്‍ അവസാനം സുപ്രിംകോടതിയെ സമീപിച്ചത്. ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതിനെതിരെ കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേരളത്തിന്റെ ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com