കുസാറ്റ് ദുരന്തം; സംഘാടനത്തിലും സുരക്ഷ തേടുന്നതിലും വീഴ്ച: ഉപസമിതി റിപ്പോർട്ട്

കുസാറ്റ് ദുരന്തം; സംഘാടനത്തിലും സുരക്ഷ തേടുന്നതിലും വീഴ്ച: ഉപസമിതി റിപ്പോർട്ട്

ഓഡിറ്റോറിയത്തിലെ നിർമാണത്തിലെ പിഴവുകൾ പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു

കൊച്ചി: കുസാറ്റ് ദുരന്തത്തിന്റെ കാരണം വിശദീകരിച്ചുള്ള ഉപസമിതി റിപ്പോർട്ട് പുറത്ത്. സംഘാടനത്തിലും പൊലീസ് സുരക്ഷ തേടുന്നതിലും വീഴ്ച സംഭവിച്ചെന്ന് ഉപസമിതി റിപ്പോർട്ടിലുണ്ട്. സെലിബ്രിറ്റി പങ്കെടുക്കുന്ന പരിപാടിയാണെന്ന് നേരത്ത അറിയിച്ചില്ല. കത്ത് ലഭിച്ചിട്ടും പൊലീസിനെ അറിയിക്കുന്നതിലും വീഴ്ച പറ്റി. സ്കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി രജിസ്ട്രാർ , സംഘാടക സമിതി തുടങ്ങിയവരിൽ നിന്ന് വിശദീകരണം തേടി. പരിപാടിക്കായി പിരിച്ച പണത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യണമെന്നാവശ്യം ഉയർന്നു. ഓഡിറ്റോറിയത്തിലെ നിർമാണത്തിലെ പിഴവുകൾ പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുസാറ്റ് രജിസ്ട്രാര്‍ക്ക് എതിരെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ദിപക് കുമാര്‍ സാഹൂ സത്യവാങ്മൂലം നൽകിയിരുന്നു. കുസാറ്റിലെ സംഗീത നിശയുടെ സുരക്ഷയ്ക്കായി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന വാദം തെറ്റെന്ന് ദീപക് കുമാര്‍ സാഹു സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കുസാറ്റ് ദുരന്തം; സംഘാടനത്തിലും സുരക്ഷ തേടുന്നതിലും വീഴ്ച: ഉപസമിതി റിപ്പോർട്ട്
24 മണിക്കൂറിനിടെ സംസ്ഥാനത്ത്‌ 385 കൊവിഡ് കേസുകൾ; ഒരു മരണം

സംഗീത നിശയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. രജിസ്ട്രാറെ ഫോണില്‍ വിളിച്ചും ഇക്കാര്യം ഓര്‍മ്മിപ്പിച്ചു. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും താന്‍ സ്വീകരിച്ചു. തനിക്ക് വീഴ്ച പറ്റിയിട്ടില്ല. എന്നിട്ടും പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്നുമാണ് ഡോ. ദിപക് കുമാര്‍ സാഹൂവിന്റെ സത്യവാങ്മൂലം. കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ച ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നല്‍കിയ ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com