ക്ഷീരയുടെ ഭൂമി ഈടായി വെച്ച് കോടികളുടെ തട്ടിപ്പ്; ഭാസുരാംഗനെതിരെ ചെറുവിരലനക്കാതെ ക്ഷീര വികസന വകുപ്പ്

സഹകരണ സംഘം രജിസ്ട്രാറോ ക്ഷീര വികസന വകുപ്പോ അറിയാതെ ക്ഷീരയുടെ ഭൂമി സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തു. വായ്പ എടുത്ത പണം ക്ഷീരയ്ക്ക് വേണ്ടി ഉപയോഗിച്ചതിന് തെളിവില്ല.
ക്ഷീരയുടെ ഭൂമി ഈടായി വെച്ച് കോടികളുടെ  തട്ടിപ്പ്; ഭാസുരാംഗനെതിരെ ചെറുവിരലനക്കാതെ ക്ഷീര വികസന വകുപ്പ്

തിരുവനന്തപുരം: കണ്ടല ബാങ്ക് മുൻ പ്രസിഡന്‍റ് ഭാസുരാംഗൻ മാറനെല്ലൂർ ക്ഷീരയുടെ ഭൂമി ഈടായി വെച്ച് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്. മാറനെല്ലൂർ ക്ഷീരയുടെയും പ്രസിഡന്‍റായിരുന്നു ഭാസുരാംഗൻ. ക്ഷീര എംഡിയായിരുന്ന സോജിൻ ചന്ദ്രൻ്റെ പേരിൽ അമ്പത് ലക്ഷം രൂപ വായ്പ എടുക്കാൻ ഈടായി വെച്ചതും ക്ഷീരയെന്ന സഹകരണ സംഘത്തിൻ്റെ ഇതേ ഭൂമി. ക്ഷീരയുടെ 50 സെൻ്റ് ഭൂമി ഈട് വെച്ച് പല തവണകളായി എടുത്ത വായ്പ തിരിച്ചടയ്ക്കാതെയാണ് വീണ്ടും വീണ്ടും ഇതേ ഭൂമിയിൽ ഭാസുരാംഗൻ വായ്പ എടുത്തത്. ക്ഷീരയുടെ ബാധ്യതാ സർട്ടിഫിക്കറ്റും തട്ടിപ്പ് സംബന്ധിച്ച കൂടുതൽ തെളിവുകളും റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. റിപ്പോർട്ടർ അന്വേഷണം തുടരുന്നു.

കണ്ടല സഹകരണ ബാങ്കിന് വ്യക്തികൾക്ക് വായ്പ കൊടുക്കാൻ മാത്രമാണ് അനുമതി ഉള്ളത്. അതും പരമാവധി പത്ത് ലക്ഷം രൂപ. എന്നാൽ ഭാസുരാംഗൻ തന്നെ പ്രസിഡന്റായ മാറനെല്ലൂർ ക്ഷീര വ്യവസായ സംഘത്തിൻ്റെ ഭൂമി പല തവണ വെച്ച് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതിൻ്റെ തെളിവുകളാണ് റിപ്പോർട്ടർ ഇന്ന് പുറത്തുവിടുന്നത്.

എൻ ഭാസുരാംഗൻ തന്നെ പ്രസിഡണ്ടായ മാറനെല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൻ്റെ ഭൂമിയുടെ ബാധ്യതാ സർട്ടിഫിക്കറ്റ് റിപ്പോർട്ടറിന് ലഭിച്ചു. നാല് സർവേ നമ്പറുകളിലായി ക്ഷീരയുടെ പ്ലാൻ്റ് ഉൾപ്പെടുന്ന മാറനെല്ലൂരിലെ 50 സെൻ്റ് ഭൂമിയും ഭാസുരാംഗൻ കണ്ടല ബാങ്കിൽ യഥേഷ്ടം പണയപ്പെടുത്തിയെന്ന് ഇതിൽ വ്യക്തമാണ്. 2010 ൽ എൻ ഭാസുരാംഗൻ ക്ഷീരയുടെ ഭൂമി പണയം വെച്ച് എടുത്തത് ഒരു കോടി 10 ലക്ഷം രൂപ. 2011 ൽ 15 ലക്ഷം രൂപ. 2014 ലും 2015 ലും ഇതേ ഭൂമി പണയം വെച്ച് 50 ലക്ഷം രൂപ. ഇത്തവണ എടുത്തത് ഭാസുരാംഗൻ്റെ വലംകൈയ്യും ക്ഷീരയുടെ എംഡിയുമായ സോജിൻ ചന്ദ്രൻ. ഇത് കൂടാതെ 2008 ൽ 60 ലക്ഷവും 2009 ൽ 80 ലക്ഷവും ഭാസുരാംഗൻ വേറെയും എടുത്തു. എന്നാൽ കാലമിത്രയായിട്ടും വായ്പ എടുത്ത കോടികളിൽ ഒരു രൂപ പോലും തിരിച്ചടച്ചില്ല. സഹകരണ വകുപ്പ് മിണ്ടുന്നുമില്ല. ക്ഷീര വികസന വകുപ്പിൻ്റെ അധീനതിയിൽ വരുന്ന ഭൂമി പണയം വെച്ചെടുത്ത കോടികൾ ഭാസുരാംഗൻ എന്ത് ചെയ്തെന്ന് സിപിഐ നേതൃത്വം നൽകുന്ന ക്ഷീര വികസനവകുപ്പ് അറിഞ്ഞിട്ടേയില്ല.

ക്ഷീരയുടെ ഭൂമി ഈടായി വെച്ച് കോടികളുടെ  തട്ടിപ്പ്; ഭാസുരാംഗനെതിരെ ചെറുവിരലനക്കാതെ ക്ഷീര വികസന വകുപ്പ്
കണ്ടലബാങ്ക് തട്ടിപ്പ്;ഭാസുരാംഗന്‍ പ്രസിഡന്‍റായ 'ക്ഷീര'യിലും കോടികളുടെ ക്രമക്കേട്;പ്ലാന്റ് പൂട്ടിച്ചു

ക്ഷീരയുടെ ഭൂമി പണയപ്പെടുത്തി ഭാസുരാംഗൻ ചെയ്ത നിയമലംഘനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 10 ലക്ഷം മാത്രം വായ്പാ പരിധിയുള്ള, വ്യക്തികൾക്ക് മാത്രം വായ്പാനുമതിയുള്ള ബാങ്കിൽ നിന്ന് ക്ഷീരയുടെ മറവിൽ കോടികളെടുത്ത് വെട്ടിപ്പ് നടത്തി. എടുത്തത് തിരിച്ചടക്കാതെ അതേ ഭൂമിയിൽ തന്നെ വീണ്ടും വീണ്ടും വായ്പ എടുത്തു. സഹകരണ സംഘം രജിസ്ട്രാറോ ക്ഷീര വികസന വകുപ്പോ അറിയാതെ ക്ഷീരയുടെ ഭൂമി സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തു. വായ്പ എടുത്ത പണം ക്ഷീരയ്ക്ക് വേണ്ടി ഉപയോഗിച്ചതിന് തെളിവില്ല.

ക്ഷീരയുടെ ഭൂമി ഈടായി വെച്ച് കോടികളുടെ  തട്ടിപ്പ്; ഭാസുരാംഗനെതിരെ ചെറുവിരലനക്കാതെ ക്ഷീര വികസന വകുപ്പ്
തിരുവനന്തപുരം ചെറിയതുറയിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ബാങ്ക് വായ്പയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

ക്ഷീരയുടെ ഭൂമി വെച്ച് ഭാസുരാംഗനും സോജിൻ ചന്ദ്രനും എടുത്ത കോടികൾ എവിടേക്ക് പോയി എന്ന് പറയാനുള്ള ബാധ്യത സിപിഐ ഭരിക്കുന്ന ചിഞ്ചുറാണിയുടെ വകുപ്പിനുണ്ട്. കണ്ടല ബാങ്ക് മോഡൽ തട്ടിപ്പ് നടത്തിയിട്ടും ഭാസുരാംഗനെതിരെ ചെറുവിരലനക്കാൻ ക്ഷീര വികസന വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com