ഗോപിനാഥ് രവീന്ദ്രൻ നടത്തിയ ജ്യോഗ്രഫി അസിസ്റ്റൻറ് പ്രൊഫസർ നിയമനം തടഞ്ഞ് ഹൈക്കോടതി

ഇൻ്റർവ്യൂവിൽ രണ്ടാം റാങ്ക് നേടിയ ഡോ. കെ ബി ബിന്ദുവാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്
ഗോപിനാഥ് രവീന്ദ്രൻ നടത്തിയ ജ്യോഗ്രഫി  അസിസ്റ്റൻറ് പ്രൊഫസർ  നിയമനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമനം തടഞ്ഞ് ഹൈക്കോടതി. മുൻ വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ നടത്തിയ നിയമനമാണ് ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ ചെയ്തത്. സുപ്രീംകോടതി അയോഗ്യനാക്കി വിധി വന്ന ശേഷം ഗോപിനാഥ് രവീന്ദ്രൻ നടത്തിയ ജ്യോഗ്രഫി അസിസ്റ്റൻറ് പ്രൊഫസർ നിയമനമാണ് ഹൈക്കോടതി തടഞ്ഞത്. ഇൻ്റർവ്യൂവിൽ രണ്ടാം റാങ്ക് നേടിയ ഡോ. കെ ബി ബിന്ദുവാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പുറത്താക്കിയ ശേഷം വൈസ് ചാൻസലർ മറ്റൊരാളെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനാക്കി. എല്ലാ ഉദ്യോഗാർത്ഥികളെയും ഒരു ബോർഡ് തന്നെ ഇൻ്റർവ്യൂ ചെയ്യണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ടായിരുന്നു. ജിയോഗ്രാഫി സെലക്ഷൻ കമ്മറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയുടെ പിഎച്ച്ഡി ഗൈഡ് ഉണ്ടെന്നും ആക്ഷേപമുണ്ട്.

നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മറ്റി ചാൻസലർക്ക് പരാതി നൽകിയിരുന്നു. പുറത്താക്കുന്നതിന് രണ്ട് ദിവസം മുൻപ് വൈസ് ചാൻസലർ ഓൺലൈൻ ഇന്റർവ്യൂവിലും പങ്കെടുത്തിരുന്നു. മറ്റെല്ലാ സർവ്വകലാശാലകളും ഓഫ് ലൈൻ ഇന്റർവ്യൂ ആയിട്ടും കണ്ണൂർ സർവ്വകലാശാല ഇന്റർവ്യു ഓൺലൈനിൽ തന്നെയാണ്.

ഗോപിനാഥ് രവീന്ദ്രൻ നടത്തിയ ജ്യോഗ്രഫി  അസിസ്റ്റൻറ് പ്രൊഫസർ  നിയമനം തടഞ്ഞ് ഹൈക്കോടതി
നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് സമാപനം; ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്, കനത്ത സുരക്ഷ

ഡോ ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു നിയമനം റദ്ദാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നിയനം നടത്താന്‍ കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ് വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു സുപ്രീം കോടതി കണ്ണൂർ വിസിയുടെ നിയമനം റദ്ദാക്കിയത് . ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വി സി നിയമനത്തിൽ ​ഗവർണർ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമായിരുന്നു കോടതി നടത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു വിധി. ജസ്റ്റിസ് ജെ ബി പർദിവാലയായിരുന്നു വിധി പ്രസ്താവിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com