എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ വീടിന്റെ തണലിലേക്ക്; സായിഗ്രാമം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറും

2016ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആണ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി വീട് പണിത് നല്‍കാന്‍ തീരുമാനിച്ചത്
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ വീടിന്റെ തണലിലേക്ക്; സായിഗ്രാമം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സായ് ഗ്രാമം നിര്‍മ്മിച്ച വീടുകള്‍ നാളെ കൈമാറും. സായ് ഗ്രാമം ഡയറക്ടര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് താക്കോല്‍ കൈമാറ്റം നടക്കുക. ദുരിത ബാധിതര്‍ക്കായി എന്‍മകജെയില്‍ നിര്‍മ്മിച്ച 36 വീടുകള്‍ കാടുപിടിച്ചു നശിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2016ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആണ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി വീട് പണിത് നല്‍കാന്‍ തീരുമാനിച്ചത്. സായ് ഗ്രാമത്തെ ഏല്‍പിച്ച പദ്ധതിക്കായി 72 മണിക്കൂറിനുള്ളില്‍ ഉത്തരവിറക്കി 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും നല്‍കി. 45 വീടുകള്‍ വീതമുളള മെഗാ ടൗണ്‍ഷിപ്, അവിടെ 50000 ലീറ്റര്‍ കൊളളുന്ന വാട്ടര്‍ ടാങ്ക്, സോളാര്‍ വഴി വൈദ്യുതി, ആയുഷിന്റെ ചികില്‍സാ കേന്ദ്രം, സൗജന്യ ഡയാലിസിസ് സെന്റര്‍ എന്നിങ്ങനെയായിരുന്നു സായ് ഗ്രാമത്തിന്റെ പദ്ധതി. എട്ട് കോടി ചെലവില്‍ 180 ദിവസത്തില്‍ വീടുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ വീടിന്റെ തണലിലേക്ക്; സായിഗ്രാമം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറും
സസ്‌പെന്‍ഷനില്‍ രാജ്യവ്യാപക പ്രതിഷേധം; യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും

ഇതിനിടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തിലെത്തി. തുടര്‍ന്ന് 22 വീടുകളുടെ താക്കോല്‍ കൈമാറി. അവിടെ തന്നെ ഉള്ള ബാക്കി വീടുകള്‍ കൈമാറാന്‍ ജില്ലാ ഭരണകൂടത്തെ ഏല്‍പിച്ചെങ്കിലും അതുണ്ടായില്ല. കാഞ്ഞങ്ങാട് ഇരിയയിലെ 22 വീടുകളും ഏറ്റവും കൂടുതല്‍ ദുരിത ബാധിതരുളള എന്‍മകജെയിലെ 36 വീടുകളും ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ ജില്ലാ ഭരണകൂടം തയാറായില്ല. നിരന്തര ശ്രമത്തിനൊടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് ആറ് മാസം മുമ്പ് ഇരിയയിലെ വീടുകള്‍ ദുരിത ബാധിതര്‍ക്ക് കൈമാറി. എന്നാല്‍ മൂന്ന് വര്‍ഷമായി ഉപയോഗിക്കാതെ കിടന്ന എന്‍മകജെയിലെ വീടുകള്‍ നശിച്ചു തുടങ്ങി. ഇതിനെതിരെ സായ് ഗ്രാമം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com