പൊലീസുകാര്‍ക്ക് സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതിയുണ്ടോ?; നേരിട്ട് ഡിജിപി കേള്‍ക്കും

പരാതികളില്‍ പരിഹാരം കാണുന്നതിന് അദാലത്തുമായി ഡിജിപി
പൊലീസുകാര്‍ക്ക് സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതിയുണ്ടോ?; നേരിട്ട് ഡിജിപി കേള്‍ക്കും

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിന് അദാലത്തുമായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഓണ്‍ലൈന്‍ ആയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പരാതികള്‍ മുന്‍കൂറായി നല്‍കണം. ജനുവരി 10, 25, ഫെബ്രുവരി 14 തീയതികളിലാണ് അദാലത്ത്.

ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലകള്‍ക്കായി ജനുവരി 10ന് ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിക്കും. ഈ സ്ഥലങ്ങളില്‍ ഡിസംബര്‍ 26ന് മുന്‍പ് പരാതികള്‍ സമര്‍പ്പിക്കണം. കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ജില്ലകളിലെ പരാതികള്‍ ജനുവരി 25 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി എട്ടാണ്.

പൊലീസുകാര്‍ക്ക് സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതിയുണ്ടോ?; നേരിട്ട് ഡിജിപി കേള്‍ക്കും
പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത് സിപിഐഎം ഗുണ്ടകളെപ്പോലെ: കെ സി വേണുഗോപാല്‍

ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകള്‍ക്കായി ഫെബ്രുവരി 14 നാണ് അദാലത്ത് സംഘടിപ്പിക്കുക. ഈ സ്ഥലങ്ങളില്‍ പരാതികള്‍ ജനുവരി 12 ന് മുമ്പ് ലഭിക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേനയല്ലാതെ നേരിട്ട് തന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

Related Stories

No stories found.
logo
Reporter Live
www.reporterlive.com