സതീശൻ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്തു, നാടിൻ്റെ സമാധാനം തകർക്കാനുള്ള നീക്കം: മുഖ്യമന്ത്രി

യൂത്ത് കോൺഗ്രസിൻ്റെ ആ പഴയ കാലത്ത് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോൾ ഭയക്കുന്നത്, വല്ലാതെ മേനി നടിക്കരുതെന്ന് വി ഡി സതീശനോട് മുഖ്യമന്ത്രി
സതീശൻ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്തു, നാടിൻ്റെ സമാധാനം തകർക്കാനുള്ള നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ കല്യാശേരിയിൽ നടന്നത് രക്ഷാ പ്രവർത്തനമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവിന് നാടിന് വേണ്ടിയുള്ള പരിപാടികളോട് പ്രത്യേക അലർജിയാണെന്നും വർക്കലയിൽ നവകേരള സദസ്സ് പരിപാടിയിൽ മുഖ്യമന്ത്രി ആരോപിച്ചു. ഭീരുവായ മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. 'ഞാൻ സതീശൻ്റെ അത്ര ധീരതയുള്ള ആളാണെന്ന് അവകാശപ്പെട്ടിട്ടില്ല. സതീശൻ്റെ പ്രസിഡൻ്റിനോട് ചോദിച്ചാൽ അറിയാം. പണ്ട് പാനൂരിലെ ക്രിമിനൽ താവളത്തിൽ ഒറ്റയ്ക്ക് നടന്നുപോയിട്ടുണ്ട്. യൂത്ത് കോൺഗ്രസിൻ്റെ ആ പഴയ കാലത്ത് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോൾ ഭയപ്പെടുത്താൻ കഴിയുക, വല്ലാതെ മേനി നടിക്കരുത്.' മുഖ്യമന്ത്രി പറഞ്ഞു.

സതീശൻ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്തു, നാടിൻ്റെ സമാധാനം തകർക്കാനുള്ള നീക്കം: മുഖ്യമന്ത്രി
'പൊലീസിന് നേരെ ആക്രമണം, കലാപാഹ്വനം'; യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷം, കേസെടുത്ത് പൊലീസ്

തൻ്റെ മനസ് ക്രിമിനൽ സ്വഭാവത്തിൽ ഉള്ളതാണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. മനുഷ്യരെ സ്നേഹിക്കുമ്പോൾ അവിടെ ഒരു സാമ്ര്യാജ്യമുണ്ടാകും. അത് സതീശന് മനസ്സിലാകണമെന്നില്ല. പ്രതിപക്ഷ നേതാവ് പരസ്യമായി അക്രമണം നടത്താനാണ് ആഹ്വാനം ചെയ്തത്. അക്രമത്തിൻ്റെ മാർഗം സ്വീകരിക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞത് നല്ലത്. ഇത് നാടിൻ്റെ സമാധാനം തകർക്കാനുള്ള നീക്കമാണ്. ഞങ്ങളെ അടിക്കാൻ പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മഹാരാജാവല്ല, താൻ ജനങ്ങളുടെ ദാസനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com