മഴ കനത്തു; രണ്ട് ജില്ലകളിൽ അതീവജാ​ഗ്രത തുടരുന്നു, തിരുവനന്തപുരത്ത് ഇക്കോ ടൂറിസം സെൻററുകൾ അടച്ചു

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ അറിയിച്ചു.
മഴ കനത്തു; രണ്ട് ജില്ലകളിൽ അതീവജാ​ഗ്രത തുടരുന്നു, തിരുവനന്തപുരത്ത് ഇക്കോ ടൂറിസം സെൻററുകൾ അടച്ചു

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചു. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തെക്കൻ കേരളത്തിൽ ഇന്ന് വ്യാപകമായി മഴ പെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനത്തു; രണ്ട് ജില്ലകളിൽ അതീവജാ​ഗ്രത തുടരുന്നു, തിരുവനന്തപുരത്ത് ഇക്കോ ടൂറിസം സെൻററുകൾ അടച്ചു
കേരളം വീണ്ടും കൊവിഡ് ഭീതിയിൽ: ഇന്നലെ നാല് മരണം; 302 പേർ കോവിഡ് ബാധിതർ

കോമൊറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com