'ഞങ്ങൾ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?': നവകേരള സദസ്സില്‍ മുഖ്യമന്ത്രി

'കേരളം തകരണം എന്ന ആഗ്രഹമാണ് കേന്ദ്രത്തിന്'
'ഞങ്ങൾ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?': നവകേരള സദസ്സില്‍ മുഖ്യമന്ത്രി

പത്തനംതിട്ട: ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് യോജിപ്പ് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സിന്റെ ഭാഗമായി തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം തകരണം എന്ന ആഗ്രഹമാണ് കേന്ദ്രത്തിന്റേത്. ബിജെപിയെ കേരളം സ്വീകരിക്കുന്നില്ല. കേന്ദ്രത്തിന് ഇഷ്ടം പോലെ കടമെടുക്കാം.

'ഞങ്ങൾ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?': നവകേരള സദസ്സില്‍ മുഖ്യമന്ത്രി
'ഉള്ളിൽ ബിജെപിയും പുറത്ത് കോൺഗ്രസുമാണ് കെ സുധാകരനും വി ഡി സതീശനും': മന്ത്രി വീണാ ജോർജ്

നാഷണൽ ഹൈവേ വികസനത്തിന് കേരളം 5,500 കോടി രൂപ കൊടുത്തു. കേരളം ചെലവിട്ട പണം കേന്ദ്രം തരുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കടമെടുപ്പ് സംസ്ഥാനത്തിന്റെ അധികാരത്തിൽ പെട്ടതാണ്. സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം കേന്ദ്രം അപഹരിച്ചു. കിഫ്ബി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

'ഞങ്ങൾ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?': നവകേരള സദസ്സില്‍ മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; രമേശ് ചെന്നിത്തല

ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ഇന്ന് വൈകിട്ടാണ് പന്ത്രണ്ടാമത്തെ ജില്ലയായ പത്തനംതിട്ടയിലേക്ക് നവകേരള സദസ്സ് പ്രവേശിച്ചത്. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ പര്യടനം നാളെ നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com