ചലച്ചിത്ര അക്കാദമിയില്‍ ഭിന്നത; രഞ്ജിത്തിനെതിരെ സർക്കാരിന് പരാതി നൽകി അക്കാദമി അം​ഗങ്ങള്‍

നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു
ചലച്ചിത്ര അക്കാദമിയില്‍ ഭിന്നത; രഞ്ജിത്തിനെതിരെ സർക്കാരിന് പരാതി നൽകി അക്കാദമി അം​ഗങ്ങള്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഭിന്നത. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അം​ഗങ്ങള്‍ സർക്കാരിന് പരാതി നൽകി. ഐഎഫ്എഫ്കെയ്ക്കിടെ ഒമ്പത് അംഗങ്ങള്‍ സമാന്തരയോഗം ചേർന്നിരുന്നു. രഞ്ജിത്തിനെതിരെ നടപടി എടുക്കണം എന്നാണ് ഇവരുടെ ആവശ്യം. രഞ്ജിത്തിന്റെ ഏകധിപത്യമാണ് നടക്കുന്നത്. അടിക്കടി ഉണ്ടാക്കുന്ന വിവാദ പരാമർശം ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. മനോജ് കാന, എൻ അരുൺ, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരൻ, പ്രകാശ് ശ്രീധർ, ഷൈബു മുണ്ടയ്ക്കൽ (വിസ്മയ), അഭിനേതാവ് ജോബി, സിബി, സന്തോഷ് എന്നിവരാണ് സമാന്തര യോഗം ചേർന്നത്. നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തില്‍ സംവിധായകന്‍ ഡോ. ബിജുവിന് എതിരെ രഞ്ജിത്ത് നടത്തിയ പരാമർശം വിവാദമായിരുന്നു. 'അദൃശ്യജാലകങ്ങൾ’ എന്ന സിനിമ തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ ആളുകൾ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടർ ബിജുവൊക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു രഞ്ജിത്തിന്‍റെ പരാമര്‍ശം.

ചലച്ചിത്ര അക്കാദമിയില്‍ ഭിന്നത; രഞ്ജിത്തിനെതിരെ സർക്കാരിന് പരാതി നൽകി അക്കാദമി അം​ഗങ്ങള്‍
'ആ ശബ്ദരേഖ എന്റേത്'; അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെങ്കിലും പ്രതിഫലിച്ചില്ല: നേമം പുഷ്പരാജ്

പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജുവും രംഗത്തെത്തി. ‘തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർഥമാണ്,' എന്നായിരുന്നു ഡോ. ബിജുവിന്റെ പ്രതികരണം.

കേരള ചലച്ചിത്ര അക്കാദമി വികസന കോ‍ർപ്പറേഷൻ മെമ്പർ സ്ഥാനം ഡോ. ബിജു രാജിവെച്ചിരുന്നു. ജോലി കാരണം തിരക്കിലായതിനാലാണ് രാജിയെന്ന് ബിജുവിന്റെ പ്രതികരണം. രഞ്ജിത്തുമായി തര്‍ക്കം നിലനില്‍ക്കേയായിരുന്നു രാജി.

ചലച്ചിത്ര അക്കാദമിയില്‍ ഭിന്നത; രഞ്ജിത്തിനെതിരെ സർക്കാരിന് പരാതി നൽകി അക്കാദമി അം​ഗങ്ങള്‍
'അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു'; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com