'ജവാൻ കുപ്പി'യിൽ മദ്യത്തിന്‍റെ അളവ് കുറഞ്ഞു; ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്തു

ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്
'ജവാൻ കുപ്പി'യിൽ മദ്യത്തിന്‍റെ അളവ് കുറഞ്ഞു; ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഒരു ലിറ്റർ കുപ്പിയിൽ മദ്യത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്തു. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്.

രേഖാമൂലം പരാതി കിട്ടിയതിനെ തുടർന്ന് ഇന്നലെയാണ് ലീഗൽ മെട്രോളജി വിഭാഗം തിരുവല്ലയിലെ പ്ലാന്റിൽ പരിശോധന നടത്തിയത്. സംഭവത്തില്‍ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും.

'ജവാൻ കുപ്പി'യിൽ മദ്യത്തിന്‍റെ അളവ് കുറഞ്ഞു; ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്തു
ആശ വർക്കർമാർക്ക്‌ 26.11 കോടി രൂപ; രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സര്‍ക്കാര്‍

അതേസമയം, അളവിൽ കുറവുണ്ടെന്ന വാദത്തെ തളളി തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് രം​ഗത്തെത്തി. വാദം അടിസ്ഥാന രഹിതമാണെന്നും ലീഗൽ മെട്രോളജി വിഭാഗത്തിന്റെ അളവ് ഉപകരണം വച്ചു തന്നെയാണ് ഓരോ ബോട്ടിലും നിറയ്ക്കുന്നതെന്നും സ്ഥാപനം വ്യക്തമാക്കി. കേസെടുത്തെങ്കിലും ജവാന്റെ ഉൽപാദനത്തെ ബാധിക്കില്ലെന്നും കേസിനെ നേരിടുമെന്നും തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com