ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; അഡീഷണൽ ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി

പുനീത് കുമാറിനെ ഭരണപരിഷ്കാര വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; അഡീഷണൽ ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിയായി നിയമിച്ചു. ഇതിന് പുറമെ ആസുത്രണ- സാമ്പത്തികകാര്യ വകുപ്പിൻ്റെ ചുമതലയും ശാരദാ മുരളീധരന് നൽകിയിട്ടുണ്ട്.

പുനീത് കുമാറിനെ ഭരണപരിഷ്കാര വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ശ്രീധന്യ സുരേഷിനെ രജിസ്ട്രേഷൻ ഐ ജിയായും മുഹമ്മദ് വൈ സഫറുളളയെ തദ്ദേശഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. മേഘശ്രീ ഡിആറിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. അർജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, ശ്രീലക്ഷ്മി ആറിനെ ജിഎസ്ടി ജോയിൻ്റ് കമ്മീഷണർ, പി വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളിലാണ് നിയമനം നൽകിയിരിക്കുന്നത്.

വി ചെൽസാ സിനിയാണ് കൊച്ചി നഗരസഭയുടെ പുതിയ സെക്രട്ടറി. രാഹുൽ കൃഷ്ണ ശർമ്മയെ ഹൗസിങ്ങ്‌ കമ്മീഷണറായും ഡി ധർമ്മലശ്രീയെ ഭൂജല വകുപ്പ് ഡയറക്ടറായും നിയമിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com