യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് പമ്പയില്‍; ശബരിമലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും

പമ്പയിൽ എത്തിയ ശേഷം അയ്യപ്പഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിക്കും.
യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് പമ്പയില്‍; ശബരിമലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും

തിരുവനന്തപുരം: യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് പമ്പയിൽ എത്തും. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം 12 മണിയോടെയാണ് പമ്പയിൽ എത്തുക. ശബരിമലയിലെ അനിയന്ത്രിത തിരക്കിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം നടത്തുന്നത്. പമ്പയിൽ എത്തിയ ശേഷം അയ്യപ്പഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിക്കും. ശബരിമലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.

അതേസമയം ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രായമായ ഭക്തർ ദർശനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. പ്രായമായവർ സന്നിധാനത്തെ ക്യൂവിന് പുറത്തിറങ്ങുകയാണ് പലപ്പോഴും. തിങ്ങിഞെരുങ്ങി ദർശനം നടത്താനാവില്ലെന്നാണ് പ്രായമായ ഭക്തർ പറയുന്നത്.

യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് പമ്പയില്‍; ശബരിമലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും
ശബരിമലയില്‍ വൻ തിരക്ക്; പ്രായമായ ഭക്തർക്ക് ദർശനത്തിന് ബുദ്ധിമുട്ട്

ഇന്ന് ഓൺ ലൈൻ ബുക്കിങ്ങ് 89860 പേരാണ്. കഴിഞ്ഞ ദിവസം ദർശനം നടത്തിയത് 66000 പേരാണ്. 80,000 വെർച്വൽ ക്യൂ ബുക്കിങ്ങ് പരിധി നാളെ മുതലായിരിക്കും. നിലയ്ക്കലിലും ഭക്തർ ദുരിതത്തിലാണ്. കെഎസ്ആർടിസി ചെയിൻ സർവ്വീസുകളിലാണ് ഭക്തരുടെ കാത്തിരിപ്പ്. പരിമിത എണ്ണം ബസ്സുകൾ മാത്രമാണ് പമ്പയിലേക്ക് സർവീസ് നടത്തുന്നത്. ഇന്നും പമ്പയിൽ നിന്ന് ഭക്തരെ നിയന്ത്രിച്ചാണ് മലകയറ്റുന്നത്. സന്നിധാനത്തെത്താൻ ആറ് മണിക്കൂറിലധികം എടുത്തതായി ഭക്തർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com