ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള യൂണി. സെനറ്റിലേക്ക് വിദ്യാർത്ഥികളെ ശുപാർശ ചെയ്ത നടപടിക്ക് സ്റ്റേ

സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത നാല് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.
ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള യൂണി. സെനറ്റിലേക്ക് വിദ്യാർത്ഥികളെ ശുപാർശ ചെയ്ത നടപടിക്ക് സ്റ്റേ

തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍‌ണറുടെ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് നപടി സ്റ്റേ ചെയ്തിരിക്കുന്നത്. സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത നാല് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചിൻ്റേതാണ് നടപടി.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ചാൻസലറായ ഗവര്‍ണര്‍ ശുപാർശ ചെയ്തവർക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. ഹ്യുമാനിറ്റീസ്, സയൻസ്, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്നവരെയാണ് സെനറ്റിലേക്ക് ശുപാർശ ചെയ്യേണ്ടത്. എന്നാൽ ഈ മാനദണ്ഡം പൂർണ്ണമായും ലംഘിച്ചുവെന്നാണ് ഹർജിക്കാർ ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം.

ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള യൂണി. സെനറ്റിലേക്ക് വിദ്യാർത്ഥികളെ ശുപാർശ ചെയ്ത നടപടിക്ക് സ്റ്റേ
'അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചില്ല,ഗൂഢാലോചന മുഖ്യമന്ത്രിയുടേത്'; ആവര്‍ത്തിച്ച് ഗവർണർ

സർവകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരല്ല നാമ നിർദേശം ചെയ്യപ്പെട്ടതെന്നും ചാൻസിലർ ശുപാർശ ചെയ്ത നാല് പേരെയും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com