ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ്; ലീഗ്-സിപിഐഎം മുന്നണിക്ക് വന്‍  വിജയം

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ്; ലീഗ്-സിപിഐഎം മുന്നണിക്ക് വന്‍ വിജയം

പ്രവാസികൾക്ക് യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള വാഗ്ദാനമാണ് കോൺഗ്രസ് മുന്നണി മുമ്പോട്ട് വെച്ചിരുന്നത്

അബുദാബി: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ ലീഗ്-സിപിഐഎം മുന്നണിയായ മതേതര ജനാധിപത്യ മുന്നണിക്ക് ജയം. കെ എം സി സി നേതാവ് നിസാർ തളങ്കര, സിപിഐഎം സംഘടനയായ മാസിന്റെ നേതാവ് ശ്രീപ്രകാശ് എന്നിവർ നേതൃത്വം നൽകിയ പാനലാണ് വിജയിച്ചത്. മുൻ പ്രസിഡന്റ് ഇ പി ജോൺസൺ, നിലവിലെ പ്രസിഡന്റ് വൈ എ റഹീം എന്നിവർ നേതൃത്വം നൽകിയ കോൺഗ്രസ് സംഘടനകളുടെ മുന്നണിയായ ജനാധിപത്യ മുന്നണിയെയാണ് മതേതര ജനാധിപത്യ മുന്നണി പരാജയപ്പെടുത്തിയത്.

ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. ദുബായിലെ ഷാർജ ഇന്ത്യൻ സ്കൂളിലാണ് പോളിങ് നടന്നത്. പതിനയ്യായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളുകളുടെ ഭരണചുമതല ആർക്ക് എന്നത് കൂടി നിശ്ചയിക്കുന്നത് ഈ തെരഞ്ഞെടുപ്പ് ഫലമാണ്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ്; ലീഗ്-സിപിഐഎം മുന്നണിക്ക് വന്‍  വിജയം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ക്ലോക്ക് ടവർ ദുബായിൽ

പ്രവാസികൾക്ക് യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള വാഗ്ദാനമാണ് കോൺഗ്രസ് മുന്നണി മുമ്പോട്ട് വെച്ചിരുന്നത്. അസോസിയേഷൻ അംഗങ്ങളുടെ ക്ഷേമവും, പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമാണ് മതേതര ജനാധിപത്യ മുന്നണി നൽകിയിരുന്ന വാ​ഗ്ദാനം. ബിജെപി സംഘടനയായ ഐപിഎഫ് നേതൃത്വം നൽകുന്ന സമ​ഗ്ര വികസന മുന്നണിയും മത്സര രം​ഗത്തുണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com