മിശ്ര വിവാഹം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; സമസ്തയെ പിന്തുണച്ച് മുസ്ലിം ലീഗ്

മിശ്രവിവാഹങ്ങൾക്ക് പാർട്ടി ഓഫീസുകൾ വേദിയായ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാസർ ഫൈസിയുടെ നിലപാടുകളെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നത്
മിശ്ര വിവാഹം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; സമസ്തയെ പിന്തുണച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: മിശ്ര വിവാഹത്തിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി നടത്തിയ പ്രസ്താവന തള്ളാതെ മുസ്ലീം ലീഗ്. മിശ്രവിവാഹത്തെ മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്നും ജിയോ ബേബിയെ പിന്തുണയ്ക്കുന്ന സിപിഐഎം ബഹുഭാര്യത്വത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.

മിശ്രവിവാഹങ്ങൾക്ക് പാർട്ടി ഓഫീസുകൾ വേദിയായ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാസർ ഫൈസിയുടെ നിലപാടുകളെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നത്. ഏതെങ്കിലും വാക്കുകളിൽ പിടിച്ച് വിഷയത്തെ തിരിച്ച് വിടണ്ട. മിശ്രവിവാഹങ്ങളെ മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല. ജിയോ ബേബിയുടെ നിലപാടുകളിലും എതിർപ്പുണ്ട്. ഫറൂഖ് കോളജിലെ പരിപാടിയിൽ നിന്നും വിട്ട് നിൽക്കാനുള്ള എം എസ് എഫ് തീരുമാനത്തിലും തെറ്റില്ലെന്നും പിഎംഎ സലാം പറഞ്ഞു.

മിശ്ര വിവാഹം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; സമസ്തയെ പിന്തുണച്ച് മുസ്ലിം ലീഗ്
എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം; 'ക്രിമിനലുകള്‍, മുഖ്യമന്ത്രിയുടെ ഗൂഢാലോചന'; പൊട്ടിത്തെറിച്ച് ഗവര്‍ണര്‍

ഒരാൾക്ക് ഒരു ഇണ എന്നത് തെറ്റെന്ന് പറയുന്ന ജിയോ ബേബിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സി പി ഐ എം നിലപാട് വ്യക്തമാക്കണമെന്നും ആവര്‍ത്തിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com