പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം എന്തിനാണെന്ന് അവർക്ക് പോലും അറിയില്ല: മുഖ്യമന്ത്രി

'യു ഡി എഫ് ഭരണത്തിൽ നാടും നാട്ടുകാരും കടുത്ത നിരാശയിലായിരുന്നു. ഒരു കാര്യവും നേരെ ചൊവ്വേ നടക്കാത്ത അവസ്ഥയായിരുന്നു എൽ ഡി എഫ് സർക്കാർ വന്നതോടെയാണ് മാറ്റം ഉണ്ടായത്'.
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം എന്തിനാണെന്ന് അവർക്ക് പോലും അറിയില്ല: മുഖ്യമന്ത്രി

തൊടുപുഴ: സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ആർക്കും എതിരായ പരിപാടി അല്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടിയാണ്. നാട് എല്ലാ മേഖലയിലും കൂടുതൽ പുരോഗതി നേടേണ്ടതുണ്ട്. നാടിന്റെ പുരോഗതി തടയുന്നതാണ് കേന്ദ്ര നടപടി. പ്രതിപക്ഷത്തിന്റെ ബഹിഷ്ക്കരണം എന്തിനാണെന്ന് അവർക്ക് തന്നെ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'യു ഡി എഫ് ഭരണത്തിൽ നാടും നാട്ടുകാരും കടുത്ത നിരാശയിലായിരുന്നു. ഒരു കാര്യവും നേരെ ചൊവ്വേ നടക്കാത്ത അവസ്ഥയായിരുന്നു എൽ ഡി എഫ് സർക്കാർ വന്നതോടെയാണ് മാറ്റം ഉണ്ടായത്. കേരളത്തിന്റെ ചരിത്രത്തിൽ എല്ലാ തരത്തിലും അടയാളപ്പെടുത്താൻ കഴിയുന്നതാണ് ഭൂ നിയമ ഭേദഗതി. സർക്കാർ വാഗ്ദാനം നിറവേറ്റി. എന്നാൽ നേരത്തെ ഉണ്ടായിരുന്ന അവസ്ഥ മാറി. ഇക്കാര്യത്തിൽ ജനങ്ങൾക്ക്‌ പ്രയാസം ഉണ്ടായിരുന്നു. നേരത്തെ ഉണ്ടായിരുന്ന നിയമത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നടപടി'. നവകേരള സദസ്സ് കേരളം പൂർണമായി നെഞ്ചേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം എന്തിനാണെന്ന് അവർക്ക് പോലും അറിയില്ല: മുഖ്യമന്ത്രി
ഷൂ ഏറ്; വധശ്രമം എങ്ങനെ നിലനില്‍ക്കും, മര്‍ദിച്ചവര്‍ എവിടെ?; പൊലീസിനെ വിമര്‍ശിച്ച് കോടതി

നവകേരള സദസ്സ് ഇടുക്കി ജില്ലയിൽ പുരോഗമിക്കുകയാണ്. വൻ ജനപങ്കാളിത്തമാണ് എല്ലായിടത്തും കാണാനാകുന്നത്. നിരവധിപ്പേരാണ് പരാതികളുമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com