നവകേരള സദസ്സിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

കലാപാഹ്വാനം നടത്തിയെന്നതാണ് ചുമത്തിയിട്ടുള്ള കുറ്റം
നവകേരള സദസ്സിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

തൃത്താല: നവകേരള സദസ്സിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഒ കെ ഫാറൂക്കിനെനെതിരെയാണ് തൃത്താല പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്നതാണ് ചുമത്തിയിട്ടുള്ള കുറ്റം.

'ആലിബാബയും 41 കള്ളന്മാരും' എന്ന് ആലേഖനം ചെയ്ത ഒരു ബസ്സിന്റെ ചിത്രം 'പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംഷയോടെ കാണാൻ ജനംകൂടുന്നത് സ്വാഭാവികം' എന്ന കുറിപ്പോടെ നവംബര്‍ 19-നാണ് ഫാറൂക്ക് പോസ്റ്റിട്ടത്. ഈ പോസ്റ്റിന്റെ പേരിലാണ് സിപിഐഎം പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് തനിക്കെതിരേ കേസെടുത്തതെന്നാണ് ഫാറൂക്കിൻ്റെ ആരോപണം.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇക്കാര്യം സംബന്ധിച്ച് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഫാറൂക്ക് പ്രതികരിച്ചിരുന്നു. പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിച്ചാല്‍ കേസില്‍ കുടുക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com