'ഈ നഷ്ടം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ല'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് പന്ന്യൻ രവീന്ദ്രൻ

പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാവാണ് പോകുന്നത്. അതുണ്ടാക്കുന്ന ആഘാതം ഊഹിക്കാവുന്നതിലും അപ്പുറമെന്ന് പന്ന്യൻ രവീന്ദ്രൻ
'ഈ നഷ്ടം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ല'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് പന്ന്യൻ രവീന്ദ്രൻ

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ. ഈ നഷ്ടം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ല. ഇങ്ങനെയൊരു നഷ്ടമുണ്ടാകുമെന്ന് ഒരു വിദൂര ധാരണ പോലുമില്ലായിരുന്നു. വേണ്ടപ്പെട്ടവർ നമ്മളെ വിട്ടുപിരിയുമ്പോൾ അത് വല്ലാത്ത ആഘാതമുണ്ടാക്കും. പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാവാണ് പോകുന്നത്. അതുണ്ടാക്കുന്ന ആഘാതം ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. കരുത്തനായ ട്രേഡ് യൂണിയൻ നേതാവും നിയമസഭയിൽ ജനങ്ങളുടെ പ്രശ്നങ്ങളെ ഗൗരവത്തോടെ ഉയർത്തിക്കാട്ടിയ വ്യക്തിയുമാണ് കാനം. കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'ഈ നഷ്ടം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ല'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് പന്ന്യൻ രവീന്ദ്രൻ
'നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. വെളിയം ഭാർഗവൻ, സി കെ ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ലെന്നും വി ഡി സതീശൻ അനുസ്മരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും, സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും കാനത്തിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

'ഈ നഷ്ടം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ല'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് പന്ന്യൻ രവീന്ദ്രൻ
നഷ്ടമായത് നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവിനെ : വി ഡി സതീശൻ

ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com