ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; നിയന്ത്രണം മാര്‍ച്ച് 31 വരെ

മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം സംഭവിച്ചതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; നിയന്ത്രണം മാര്‍ച്ച് 31 വരെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 2024 മാര്‍ച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം സംഭവിച്ചതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഡല്‍ഹിയില്‍ പ്രാദേശിക കച്ചവടക്കാര്‍ കിലോയ്ക്ക് 70-80 രൂപയ്ക്കാണ് ഉള്ളി വില്‍ക്കുന്നത്. ഇത് 120 വരെ എത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഉളളി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com