നടിയെ ആക്രമിച്ച കേസ്: പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റി

കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ മറുപടി വാദമാണ് ഹൈക്കോടതി കേള്‍ക്കേണ്ടിയിരുന്നത്
നടിയെ ആക്രമിച്ച കേസ്: പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി മറ്റൊരു ദിവസം പരിഗണിക്കാന്‍ മാറ്റി. ദിലീപിൻ്റെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ മറുപടി വാദമാണ് ഹൈക്കോടതി കേള്‍ക്കേണ്ടിയിരുന്നത്. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്. ജാമ്യം റദ്ദാക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കുന്നത് പരിശോധിക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ റദ്ദാക്കാനാകുമോ എന്ന് ഹൈക്കോടതി പരിശോധിക്കും. പരാമര്‍ശങ്ങള്‍ മാത്രം നീക്കിയാല്‍ പോരെന്നും സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സ്വീകരിച്ച നിലപാട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിരീക്ഷണം. ഇത് കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം.

പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു നേരത്തെ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. ഇത് കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല. ഹര്‍ജി തള്ളിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നുമായിരുന്നു സർക്കാർ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com