ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി,ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ: സിപിഐഎം

കോടതിയിൽ നിന്നുണ്ടായത് സർക്കാരിനെതിരായ വിമർശനം അല്ല. ഗവർണറുടെ നിലപാടിൽ നിന്നുകൊണ്ടാണ് കോടതിയുടെ വിമർശനം ഉണ്ടായത്. കോടതിക്ക് അങ്ങനെയൊരു വിധി പറയേണ്ടി വന്നത് ഗവർണർ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ്.
ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി,ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ: സിപിഐഎം

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം രം​ഗത്ത്. ​ഗവർണർ രാജിവച്ചൊഴിഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതാണ് നല്ലതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രീം കോടതിയോട് ​ഗവർണർ അനാദ​രവ് കാണിച്ചു. മന്ത്രി ആർ ബിന്ദു രാജിവെക്കുന്ന പ്രശ്നം ഇല്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തെ തടസപ്പെടുത്തുന്ന നടപടിയാണ് ഗവർണർ സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ കാവി വൽക്കരണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലമാക്കാൻ ഗവർണർ ശ്രമിക്കുന്നു. ‌ഗവർണർ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ കരിവാരിതേക്കുന്നു. ഗവർണർ പദവി ഒഴിയണം. ഗവർണർ രാജി വെക്കണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്. കണ്ണൂർ വി സി പുനർനിയമനം സുപ്രീം കോടതി തടഞ്ഞത് ഗവർണർ തെറ്റിദ്ധാരണ പരത്തിയത് കാരണമാണ്. കോടതിയിൽ നിന്നുണ്ടായത് സർക്കാരിനെതിരായ വിമർശനം അല്ല. ഗവർണറുടെ നിലപാടിൽ നിന്നുകൊണ്ടാണ് കോടതിയുടെ വിമർശനം ഉണ്ടായത്. കോടതിക്ക് അങ്ങനെയൊരു വിധി പറയേണ്ടി വന്നത് ഗവർണർ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ്. നിലവിൽ ഉള്ള വിസിയെ വീണ്ടും വെക്കണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്.

ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി,ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ: സിപിഐഎം
വിസി നിയമനം: സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചാരണം തെറ്റ്; മുഖ്യമന്ത്രി

ഗവർണർക്കെതിരെ സുപ്രീംകോടതിയുടെ നിലപാട് പുറത്ത് വന്നിരിക്കുന്നു. സുപ്രീം കോടതിയുടെ ഭരണഘടന അവകാശം തനിക്ക് ബാധകമല്ലന്ന നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഗവർണർക്ക് നല്ലത് പഴയ കാലത്തെ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ.

ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി,ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ: സിപിഐഎം
'വിസി രാജിവച്ചത് പോലെ ഗവർണറും രാജിവയ്ക്കണം'; സുപ്രീംകോടതി വിധി ഗവർണർക്കെതിരെന്ന് എം വി ജയരാജന്‍

നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടാത്തത് ഗവർണർമാരുടെ തൊരപ്പൻ പണിയാണ്. പഞ്ചാബിന്റെയും കേരളത്തിന്റെയും ഹർജികളിൽ സുപ്രീം കോടതി ഈ കാര്യങ്ങൾ വ്യക്തമാക്കുന്നു. സിപിഐഎം എടുത്ത നിലപാട് ശരിവെക്കുന്നതാണ് സുപ്രീം കോടതി പരാമർശങ്ങൾ. ബില്ലുകൾ രാഷ്ട്രപതിക്കയച്ച നടപടി കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇത് സുപ്രീം കോടതിയോട് ഗവർണർ കാണിച്ച അനാദരവാണ്. ബില്ല് തടഞ്ഞു വച്ചതിനെതിരെ കോടതിയിൽ പോകുന്നത് തടയാനും ഗവർണർ ശ്രമിച്ചു. കേരളത്തിന്റെ ഹർജി തള്ളണം എന്ന് കേന്ദ്രവും ആവശ്യപ്പെട്ടു. എന്നാൽ ആ നാടകങ്ങൾ സുപ്രീം കോടതിയിൽ വിലപ്പോയില്ല. ഗവർണർ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്. ബില്ലുകൾ അനന്തമായി പിടിച്ചു വെയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com