മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യയോ? പൊലീസിനെ കുഴക്കി മൊഴി

തന്റെ കുടുംബത്തിന് തട്ടികൊണ്ടുപോകലുമായി ബന്ധമില്ലെന്നാണ് പത്മകുമാറിന്റെ മൊഴി
മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യയോ? പൊലീസിനെ കുഴക്കി മൊഴി

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ട് പോയ കേസില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ പൊലീസ്. കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ ഭാര്യ കവിതയാണ് മോചന ദ്രവ്യം ആവശ്യപ്പെട്ടതെന്ന സംശയത്തിലാണ് പൊലീസ്. ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീ ആയിരുന്നു വിളിച്ചത്.

അതേസമയം തന്റെ കുടുംബത്തിന് തട്ടികൊണ്ടുപോകലുമായി ബന്ധമില്ലെന്നാണ് പത്മകുമാറിന്റെ മൊഴി. ഇതാണ് പൊലീസിനെ കുഴക്കുന്നത്. എന്നാല്‍ ഇത് കുടുംബത്തെ കേസില്‍ നിന്നും രക്ഷിക്കാനാണെന്ന് പൊലീസ് കരുതുന്നു. പത്മകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത ഭാര്യ കവിതയെയും മകള്‍ അനുപയെയും പൊലീസ് ചോദ്യം ചെയ്യും.

മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യയോ? പൊലീസിനെ കുഴക്കി മൊഴി
'കുട്ടിയെ തട്ടിക്കൊണ്ടുപോയത് റെജിയോടുള്ള വൈരാഗ്യം മൂലം,മകളുടെ നഴ്സിംഗ് അഡ്മിഷന് പണം നല്‍കിയിരുന്നു'

കുട്ടിയെ തട്ടികൊണ്ടുപോകാന്‍ മറ്റൊരു സംഘം സഹായിച്ചെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ട്. കിഡ്‌നാപ്പിന് സഹായിച്ച ഈ സംഘത്തിലെ ആരെങ്കിലുമാണോ അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്നും പൊലീസ് സംശയിക്കുന്നു. കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം ചിറക്കരയിലുള്ള ഇവരുടെ ഫാമിലാണ് താമസിപ്പിച്ചത്. ഓടിട്ട ഈ വീട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തട്ടികൊണ്ടുപോയത് കുട്ടിയുടെ അച്ഛന്‍ റെജിയുമായുള്ള വൈരാഗ്യം മൂലമെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയത്. പത്മകുമാറിന്റെ മകള്‍ അനുപമയുടെ നഴ്‌സിംഗ് പഠനത്തിന് റെജിക്ക് പണം നല്‍കിയിരുന്നുവെന്ന് പൊലീസ് മൊഴി നല്‍കിയിട്ടുണ്ട്. ഈ തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചു. പണം തിരികെ ലഭിക്കാനാണ് മകളെ തട്ടികൊണ്ടുപോയതെമന്നും ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. കുട്ടിയെ തട്ടികൊണ്ടുപോകുന്നത് വഴി റെജിയെയും കുടുംബത്തേയും സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com