ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസ്; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍; ചോദ്യം ചെയ്യുന്നു

സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്
ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസ്; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍; ചോദ്യം ചെയ്യുന്നു

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് ഒരു കുടുംബത്തിലെ മൂന്ന് പേരെയെന്ന് സൂചന. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തട്ടികൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ള പത്മകുമാറിനെ കെഎപി ക്യാമ്പില്‍ ചോദ്യം ചെയ്യുകയാണ്. എഡിജിപി, ഡിഐജി, ഐജി എന്നിവര്‍ ക്യാമ്പിലെത്തി. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. തെങ്കാളി പുളിയറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.

പിടിയിലായവരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് കുട്ടിയെ കാണിച്ചു. സ്ത്രീയുടെ ഫോട്ടോയാണ് കാണിച്ചത്. എന്നാല്‍ ഇവരെ അറിയില്ലെന്നാണ് അബിഗേല്‍ സാറ റെജി പറഞ്ഞിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com