ഹൃദയം തകരുന്ന കാഴ്ച; ആൽബിന് വിട നൽകി നാട്

സുഹൃത്തുക്കളുടെ ക്ഷണപ്രകാരമാണ് കുസാറ്റിലെ പരിപാടിയിൽ പങ്കെടുക്കാൻ ആൽബിൻ ജോസഫ് എത്തിയത്
ഹൃദയം തകരുന്ന കാഴ്ച; ആൽബിന് വിട നൽകി നാട്

പാലക്കാട്: കുസാറ്റ് അപകടത്തിൽ മരിച്ച ആൽബിൻ ജോസഫിന് ജന്മനാടിന്റെ യാത്രാമൊഴി. പ്രാർത്ഥനകൾക്കും മതപരമായ ചടങ്ങുകൾക്കും ശേഷം ആൽബിൻ ജോസഫിന്റെ മൃതദേഹം മുണ്ടൂർ മൈലംപുള്ളിയിലെ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. നാട്ടുകാരും സുഹൃത്തുക്കളുമായി നൂറുകണക്കിന് ആളുകളാണ് ആൽബിൻ ജോസഫിനെ അവസാനമായി ഒരു നോക്ക് കാണാൻ മുണ്ടൂർ കോട്ടപ്പള്ളയിലെ വീട്ടിലേക്ക് എത്തിയത്.

സുഹൃത്തുക്കളുടെ ക്ഷണപ്രകാരമാണ് കുസാറ്റിലെ പരിപാടിയിൽ പങ്കെടുക്കാൻ മുണ്ടൂർ കോട്ടപ്പള്ളിയിലെ വീട്ടിൽ നിന്ന് ആൽബിൻ ജോസഫ് ഇന്നലെ പുറപ്പെട്ടത്. രാത്രി എത്ര വൈകിയാലും തിരിച്ചെത്തുമെന്ന ആൽബിന്റെ ഉറപ്പിൽ കാത്തിരിക്കുന്നതിനിടയിലാണ് കുസാറ്റിൽ വച്ച് നടന്ന അപകടത്തിനിടയിൽ മകൻ മരിച്ചുവെന്ന വാർത്ത ജോസഫ് -മേഴ്സി ദമ്പതികളെ തേടിയെത്തിയത്. ആൽബിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കോട്ടപ്പള്ളി എന്ന ഗ്രാമവും വലിയ നടുക്കത്തിലാണ്.

ഹൃദയം തകരുന്ന കാഴ്ച; ആൽബിന് വിട നൽകി നാട്
കുസാറ്റ് വിസിക്കെതിരെ പരാതി; ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം

പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം 11 മണിയോടെ കോട്ടപ്പള്ളിയിലെത്തിച്ച ആൽബിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും നൂറുകണക്കിന് ആളുകളാണ് എത്തിയത്. പ്രത്യേക പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷം അഞ്ചുമണിയോടുകൂടി ആൽബിന്റെ മൃതദേഹം മുണ്ടൂർ മൈലംപുള്ളിയിലെ സെന്റ് മേരീസ് ചർച്ചിലെത്തിച്ചു. തുടർന്ന് പള്ളിയിലെ വിടവാങ്ങൽ പ്രാർത്ഥനയ്ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം പള്ളിസെമിത്തേരിയിലേക്കെത്തിച്ചു. തുടർന്ന് നൂറ് കണക്കിന് ആളുകളെ സാക്ഷിയാക്കി സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോർജ് തെരുവ്കുന്നിലിന്റെ നേതൃത്വത്തിൽ ആൽബിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.

ഹൃദയം തകരുന്ന കാഴ്ച; ആൽബിന് വിട നൽകി നാട്
ഒരു നാട് മുഴുവൻ പകച്ച നിമിഷം; സ്വപ്നങ്ങൾ ബാക്കിയാക്കി അതുൽ യാത്രയായി

Related Stories

No stories found.
logo
Reporter Live
www.reporterlive.com