'പുറകിൽ നിന്നുള്ള തള്ളും ഗേറ്റ് തുറക്കാതിരുന്നതുമാണ് ഈ ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണം'; Video

സ്റ്റെയറിലുള്ള ആള്‍ക്കാരുടെ മേല്‍ ആള്‍ക്കാര് ചവിട്ടി ഇറങ്ങി ഇറങ്ങി എല്ലാവരും ബോധം കെട്ടു. ഏതാണ്ട് അണ്‍കോണ്‍ഷ്യസ് ആയിട്ടായിരുന്നു എല്ലാവരും പുറത്തേക്ക് എത്തിയത്
'പുറകിൽ നിന്നുള്ള തള്ളും ഗേറ്റ് തുറക്കാതിരുന്നതുമാണ് ഈ ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണം'; Video

കൊച്ചി: ധിഷണയുടെ ടെക്‌ഫെസ്റ്റായിരുന്നു. ടെക്‌ഫെസ്റ്റിന് ഗെയ്റ്റ് തുറന്നിട്ടുണ്ടായിരുന്നില്ല. ആദ്യം ഗെയ്റ്റ് തുറന്നിട്ട് അവര്‍ ധിഷണയിലെ സ്റ്റുഡന്റ്‌സിനെ മാത്രം കയറ്റിയതായിരുന്നു. അപ്പോഴത്തേക്കും പിന്നില്‍ നിന്നും എല്ലാവരും തള്ളി. പിന്നീന്ന് തള്ളിയിട്ടും ഗെയ്റ്റ് ഓപ്പണ്‍ഡ് അയിരുന്നില്ല. അപ്പോള്‍ ഒരു സൈഡില്‍ മാത്രം കുറച്ച് ആളുകളെ കയറ്റി. അപ്പോള്‍ ഗെയ്റ്റ് ഒറ്റയടിക്ക് തുറന്നപ്പോള്‍ എന്തായി. ബാക്കിന്നുള്ള എല്ലാവരും കൂടി വീണു. അപ്പോള്‍ കുറേപ്പേര് സ്റ്റെയര്‍സിലായിരുന്നു ഉണ്ടായിരുന്നത്. സ്റ്റെയറിലുള്ള ആള്‍ക്കാരുടെ മേല്‍ ആള്‍ക്കാര് ചവിട്ടി ഇറങ്ങി ഇറങ്ങി എല്ലാവരും ബോധം കെട്ടു. ഏതാണ്ട് അണ്‍കോണ്‍ഷ്യസ് ആയിട്ടായിരുന്നു എല്ലാവരും പുറത്തേക്ക് എത്തിയത്.

ബാക്കിന്നുള്ള തള്ളലും ഗെയ്റ്റ് തുറക്കാതിരുന്നതുമാണ് പ്രശ്‌നായത്. ഗെയ്റ്റ് തുറക്കുമ്പോള്‍ അവര് കുറച്ചാളുകളെയാണ് കേറ്റിക്കൊണ്ടിരുന്നത്. പിന്നെ ഒറ്റയടിക്ക് തുറന്നപ്പോള്‍ എല്ലാവരും കൂടി തള്ളിയപ്പോള്‍ ആര്‍ക്കും കണ്‍ട്രോള് ചെയ്യാന്‍ പറ്റിയില്ല.

ഇത് വലിയൊരു കോണ്‍സേര്‍ട്ടാണ് നിഖിത ഗാന്ധി വരുന്നുണ്ട്. അതുകൊണ്ടായിരിക്കാം ആളുകള്‍ ഇടിച്ചുകയറാന്‍ തുടങ്ങിയത്. ഞാന്‍ മുന്നിലായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ ബാക്കില്‍ എത്രമാത്രം ആളുകള്‍ ഉണ്ടെന്ന് കണ്ടില്ല. ഞാന്‍ മുന്നില് റോള് ചെയ്തിട്ടാണ് താഴേക്ക് എത്തിയത്. ഒട്ടും നടക്കണ്ട വന്നില്ല ആളുകള്‍ കള്ളി താഴത്ത് എത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com