ഹരിനാരായണന്റെ ഹൃദയ ശസ്ത്രക്രിയ വിജയം, സങ്കീർണതകളില്ലെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം

സംസ്ഥാനത്ത് അവയവ ദാനം കുറഞ്ഞിട്ടുണ്ട്. നിരവധി രോഗികൾ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നുണ്ടെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം
ഹരിനാരായണന്റെ ഹൃദയ ശസ്ത്രക്രിയ വിജയം, സങ്കീർണതകളില്ലെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം

കൊച്ചി: ഹരിനാരായണന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.ജോസ് ചാക്കോ പെരിയപ്പുറം. നിലവിലെ പരിശോധനകളിൽ മറ്റ് സങ്കീർണതകളില്ലെന്നും ശസ്ത്രക്രിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. 3.45 മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയായത്. ഹരിനാരായണൻ 48 മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയും. നിലവിൽ ഹരിനാരായണൻ വെന്റിലേറ്ററിലാണ്. ഹൃദയം മാറ്റിവെക്കലിന് സർക്കാർ ഇടപെടൽ സഹായകമായി. ഹൃദയത്തിനായി രണ്ട് മാസമായിട്ടുള്ള കാത്തിരിപ്പായിരുന്നു. സംസ്ഥാനത്ത് അവയവ ദാനം കുറഞ്ഞിട്ടുണ്ട്. നിരവധി രോഗികൾ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. ലിസിയിൽ മാത്രം ഏഴ് പേർ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.

ലിസി ആശുപത്രിയിലാണ് 16 കാരൻ ഹരിനാരായണന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ ഹൃദയമാണ് ഹരിനാരായണനിൽ തുന്നിച്ചേർത്തത്. ഹൃദയം വിട്ട് നൽകിയ സെൽവിൻ ശേഖറിന്റെ കുടുംബത്തിനും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സർക്കാറിനും ഹരിനാരായണന്റെ കുടുംബം നന്ദി നന്ദിയറിച്ചു. അവയവദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഹരിനാരായണന്റെ അമ്മ ബിന്ദു പ്രതികരിച്ചു.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച ഹൃദയം ഒട്ടും താമസയാതെ ലിസി ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ എത്തിക്കുകയായിരുന്നു. അവിടെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സംവിധാനവും ഒരുക്കി കാത്തു നിന്നു.

ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഹരിനാരായണന്റെ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും ഹാർട്ട് - ലംഗ് മെഷീനിലേക്ക് മാറ്റിയിരുന്നു. ഒപ്പം വെന്റിലേറ്ററിന്റെ സഹായവും. പരാജയപ്പെട്ട ഹൃദയം രോഗിയിൽ നിന്ന് മുറിച്ചു മാറ്റുന്ന പ്രക്രിയയാണ് പിന്നെ നടന്നത്. മഹാധമനി ഉൾപ്പെടെ ഒന്നിനും ക്ഷതം സംഭവിക്കാതെ നടത്തുന്ന വളരെ സങ്കീർണമായ പ്രക്രിയയാണ് ഇത്. അതിന് ശേഷം ദാതാവിന്റെ ഹൃദയം വച്ചു പിടിപ്പിച്ചു.

ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഇതോടെ വിജയമായിരിക്കുന്നത്. മറ്റ് സങ്കീർണതകളുണ്ടായില്ലെങ്കിൽ മൂന്നാഴ്ചയ്ക്ക് ശേഷം ഹരിനാരായണനെ ഡിസ്ചാർജ് ചെയ്യും. മസ്തിഷ്ക മരണം സംഭവിച്ച സെൽവിന്റെ ഹൃദയം ഹരിനാരയാണനും മറ്റ് അവയവങ്ങൾ മറ്റ് അഞ്ച് പേർക്കുമായി ദാനം ചെയ്യുകയായിരുന്നു.

ഹരിനാരായണന്റെ ഹൃദയ ശസ്ത്രക്രിയ വിജയം, സങ്കീർണതകളില്ലെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം
ഹരിനാരായണനിൽ മിടിച്ച് സെൽവന്റെ ഹൃദയം; ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് സെൽവിൻ ശേഖറിന് മസ്തിഷ്കമരണം സംഭവിച്ചത്. പിന്നാലെ അവയവങ്ങൾ ദാനം ചെയ്യാൻ നഴ്സ് കൂടിയായ ഭാര്യ അനുവാദം നൽകി. അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതോടെ പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത രോഗികളിൽ ആർക്കൊക്കെയാണ് അവയവം വേണ്ടതെന്നുള്ള തീരുമാനം വേഗത്തിൽ എത്തി. ഹെലികോപ്റ്ററും കൂടി എത്തിയതോടെ എല്ലാം വളരെ വേ​ഗത്തിലായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com