'പുറത്ത് നിന്ന് ഒരുപാട് പേര്‍ വന്നു അതാണ് പ്രശ്‌നം ഉണ്ടായത്'; ദൃക്സാക്ഷി റിപ്പോർട്ടറിനോട്: Video

കുസാറ്റിലെ മാത്രമല്ല പുറത്തുള്ള സ്റ്റുഡന്റ്‌സുമുണ്ടായിരുന്നു. മൊത്തത്തില്‍ ഞങ്ങള്‍ക്ക് തന്നെ കണ്‍ട്രോള്‍ ഇല്ലാത്ത അവസ്ഥയായിരുന്നു
'പുറത്ത് നിന്ന് ഒരുപാട് പേര്‍ വന്നു അതാണ് പ്രശ്‌നം ഉണ്ടായത്'; ദൃക്സാക്ഷി റിപ്പോർട്ടറിനോട്: Video

കൊച്ചി: ആറരയൊക്കെ ആയതോടെയാണ് കോളേജ് സ്റ്റുഡന്റ്‌സ് വന്നു തുടങ്ങിയത്. അപ്പോഴൊന്നും പ്രശ്‌നമില്ലാതെ പോയ്‌ക്കൊണ്ടിരിക്കുകായിരുന്നു. പുറകില്‍ നിന്നുള്ള ആരോ ഒരാള്‍ തള്ളാന്‍ തുടങ്ങിയതായിരുന്നു പ്രശ്‌നം. ആര്‍ക്കും നില്‍ക്കാനുള്ള സ്‌പെയ്‌സ് പോലും ഉണ്ടായിരുന്നില്ല. അവിടെയൊരു ഗെയ്റ്റ് ഉണ്ട്. ആ ഗെയ്റ്റ് തള്ളിത്തുറന്ന്, താഴോട്ട് സ്‌റ്റെപ്‌സാണ്, അവിടെ കയറി കഴിഞ്ഞപ്പോഴാണ് കൂടുതല്‍ പ്രശ്‌നമായത്. ഫ്രണ്ടിലൊരു റിമ്മുണ്ട്, ആ റിമ്മ് ചാടിക്കടന്ന് കയറാന്‍ നോക്കി. അപ്പോള്‍ അവിടെ നിന്ന് അവരെ തടയാന്‍ വേണ്ടി ധിഷണയുടെ വാളിണ്ടിയേഴ്‌സ് വന്നപ്പോള്‍ അവിടെ നിന്ന് ഇങ്ങോട്ടും ഇവിടെ നിന്നും അങ്ങോട്ടും തള്ളി അവസാനം ആ സ്റ്റെപ്‌സില്‍ ഒരുപാട് പേര്‍ വീണു. പിന്നീട് അവരുടെ ശരീരത്തില്‍ ചവുട്ടിക്കയറി അങ്ങനെയാണ് സംഭവം.

കുസാറ്റിലെ മാത്രമല്ല പുറത്തുള്ള സ്റ്റുഡന്റ്‌സുമുണ്ടായിരുന്നു. മൊത്തത്തില്‍ ഞങ്ങള്‍ക്ക് തന്നെ കണ്‍ട്രോള്‍ ഇല്ലാത്ത അവസ്ഥയായിരുന്നു. സ്റ്റെപ്‌സില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ തന്നെ എന്റെയടുത്ത് നില്‍ക്കുന്ന ചേച്ചി കിടന്ന് പിടഞ്ഞപ്പോള്‍ നമുക്ക് പിടിക്കാന്‍ പോലും പറ്റിയില്ല. നമുക്ക് തന്നെ ശ്വാസം കിട്ടാത്ത അവസ്ഥയായിരുന്നു. എന്റെ കാല് തന്നെ നിലത്തല്ലായിരുന്നു. തൊട്ടടുത്തുള്ള ചേച്ചി കിടന്ന് പിടഞ്ഞ് വീഴാന്‍ തുടങ്ങി. അപ്പോള്‍ പോലും നമുക്കൊന്നും പിടിക്കാന്‍ പറ്റിയില്ല. അവിടെയുള്ളവര്‍ക്കും വീണവരെ പോലും പൊക്കാന്‍ പറ്റാത്ത അവസ്ഥയായി. ലാസ്റ്റ് ഉന്തിമാറ്റി എങ്ങനെയൊക്കെയാണ് അവിടെ നിന്നും പുറത്തിറങ്ങിയത്. താഴെ വീണവരെ പിടിച്ച് പൊക്കിയെടുക്കാന്‍ തന്നെ ഏതാണ്ട് 15 മിനിറ്റ് തന്നെയെടുത്തു. അവിടെയുള്ളവരെ തന്നെ മാറ്റണം വീണവരെ പൊക്കിക്കൊണ്ട് വരണം അതിന് നല്ല സമയം തന്നെയെടുത്തു.

ഒരുപാട് പേര് വേറെ കോളേജുകളില്‍ നിന്നും പുറത്ത് ജോലി ചെയ്യുന്നവരുമെല്ലാം വന്നിരുന്നു. അവിടെ ഉന്തുന്ന ആളുകളെല്ലാം ഞങ്ങള്‍ക്ക് അറിയില്ലാത്ത ആളുകളായിരുന്നു. ഞങ്ങള്‍ മാക്‌സിമം പറഞ്ഞ് നോക്കിയപ്പോള്‍ അവര്‍ ഒച്ചയുണ്ടാക്കി, ഉന്തി അങ്ങനെയുള്ള പ്രശ്‌നമായിരുന്നു. അവര്‍ അങ്ങനെയൊക്കെ ഉന്തിയത് കൊണ്ടൊക്കെയാണ് ഞങ്ങള്‍ക്ക് പോലും ഒരു കണ്‍ട്രോള്‍ ഇല്ലാതെ പോയത്. കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ പരമാവധി ട്രൈ ചെയ്താലും അവര്‍ക്ക് പോലും പിടിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്.

പുറത്ത് നിന്നുള്ളവരാണ് കൂടുതല്‍ വന്നത്. അവിടെയുള്ള ധിഷണയുടെ വാളിണ്ടിയേഴ്‌സിന് യൂണിഫോമൊക്കെയുണ്ട്. പക്ഷെ ഞങ്ങള്‍ അവിടെ മൈനോരിറ്റിയായിരുന്നു. കൂടുതലും പുറത്ത് നിന്നുള്ള ആള്‍ക്കാരാണ് വന്നത്. അവര് വല്യ സിങ്ങറാണല്ലോ, അവരെ കാണാന്‍ വേണ്ടി ഒരുപാട് പേര് വേറെ കോളേജുകളില്‍ നിന്നും പുറത്ത് ജോലി ചെയ്യുന്നവരുമെല്ലാം വന്നിരുന്നു. അവിടെ ഉന്തുന്ന ആളുകളെല്ലാം ഞങ്ങള്‍ക്ക് അറിയില്ലാത്ത ആളുകളായിരുന്നു. ഞങ്ങള്‍ മാക്‌സിമം പറഞ്ഞ് നോക്കിയപ്പോള്‍ അവര്‍ ഒച്ചയുണ്ടാക്കി, ഉന്തി അങ്ങനെയുള്ള പ്രശ്‌നമായിരുന്നു. അവര്‍ അങ്ങനെയൊക്കെ ഉന്തിയത് കൊണ്ടൊക്കെയാണ് ഞങ്ങള്‍ക്ക് പോലും ഒരു കണ്‍ട്രോള്‍ ഇല്ലാതെ പോയത്. കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ പരമാവധി ട്രൈ ചെയ്താലും അവര്‍ക്ക് പോലും പിടിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com