കേരളീയത്തില്‍ ഗോത്ര വിഭാഗങ്ങൾ അപമാനിക്കപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രപട്ടികവർഗ കമ്മീഷൻ

നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.
കേരളീയത്തില്‍ ഗോത്ര വിഭാഗങ്ങൾ അപമാനിക്കപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രപട്ടികവർഗ കമ്മീഷൻ

കൊച്ചി: കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ടു എന്ന പരാതിയില്‍ കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാം രാജിന്റെ പരാതിയിലാണ് കേന്ദ്രപട്ടികവർഗ്ഗ കമ്മീഷൻ നടപടിയെടുത്തത്. കേരള ചീഫ് സെക്രട്ടറി ഡോ. വി വേണുവിനോടും ഡിജിപി ഡോ. ഷെയ്ഖ് ധർവ്വേഷ് സാഹിബിനോടുമാണ് കത്തുകിട്ടി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന കേരളീയം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആദിമം എന്ന പരിപാടിക്കെതിരെ വ്യാപകമായി വിമർശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആദിവാസി വിഭാഗത്തില്‍പെട്ടവരെ അവരുടെ പരമ്പരാഗത വേഷത്തില്‍ ഷോക്കേസ് ചെയ്തു എന്നായിരുന്നു വിമർശനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com