'മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സർക്കാരിനെ പാഠംപഠിപ്പിക്കും'; നവകേരള സദസ്സിനു മാവോയിസ്റ്റ് ഭീഷണി

ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
'മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സർക്കാരിനെ പാഠംപഠിപ്പിക്കും'; നവകേരള സദസ്സിനു മാവോയിസ്റ്റ് ഭീഷണി

കോഴിക്കോട്: നവകേരള സദസ്സിനെതിരെ മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് ലഭിച്ചത്. 'നക്സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സർക്കാരിനെ കേരള സദസ്സിൽ ശക്തമായ പാഠം പഠിപ്പിക്കും' എന്ന് കത്തിൽ എഴുതിയിട്ടുണ്ട്.

സിപിഎംഐഎം എൽ റെഡ് ഫ്ലാഗ് വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പും ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com