വി​വാ​ദ നോ​ട്ടീ​സ്; വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് തിരു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ്

നോ​ട്ടീ​സി​ൽ പ്ര​തി​പാ​ദി​ച്ച ആ​ശ​യ​ങ്ങ​ളു​മാ​യി ദേ​വ​സ്വം ബോ​ർ​ഡി​ന് യോ​ജി​പ്പില്ലെന്നും അദ്ദേഹം പറഞ്ഞു
വി​വാ​ദ നോ​ട്ടീ​സ്; വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് തിരു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ്

പ​ത്ത​നം​തി​ട്ട: ക്ഷേത്രപ്രവേശന ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ വിവാദ നോട്ടീസുമായി ബന്ധപ്പെട്ട് ​ഉദ്യോ​ഗ​സ്ഥ​രോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ ​അ​ന​ന്ത​ഗോ​പ​ൻ. നോ​ട്ടീ​സി​ൽ പ്ര​തി​പാ​ദി​ച്ച ആ​ശ​യ​ങ്ങ​ളു​മാ​യി ദേ​വ​സ്വം ബോ​ർ​ഡി​ന് യോ​ജി​പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേ​ത്ര പ്ര​വേ​ശ​നം ആ​രു​ടെ​യും ഔ​ദാ​ര്യ​മാ​യി​രു​ന്നി​ല്ല. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​യി​ലെ​യും ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ധീ​ര​മാ​യി പോ​രാ​ടി നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​മാ​ണ്. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ആ ​സ​മ​ര​ത്തി​ല്‍ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്.

അ​ത്ത​ര​ത്തി​ല്‍ ധീ​ര​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത അ​വ​കാ​ശം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​ൻ നോ​ട്ടീ​സ് ഇ​ട​യാ​ക്കി​യ​തി​നാ​ലാ​ണ് പി​ൻ​വ​ലി​ച്ച​ത്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ന്റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചി​ത്തി​ര തി​രു​നാ​ൾ രാ​ജാ​വി​ന്റെ പ്ര​തി​മ ദേ​വ​സ്വം ബോ​ര്‍ഡ് ആ​സ്ഥാ​ന​ത്ത് സ്ഥാ​പി​ത​മാ​യ​ത്. ദീ​ർ​ഘ​നാ​ളാ​യി മോ​ശ​മാ​യി കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ്ര​തി​മ​യും പ​രി​സ​ര​വും. അ​ത് ന​വീ​ക​രി​ച്ച്​ 87-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ല്ല​നി​ല​യി​ൽ നി​ല​നി​ർ​ത്തു​കയെ​ന്ന​ത് മാ​ത്ര​മാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സി​ലെ ആ​ശ​യ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കാ​ൻ ഇ​ട​യാ​യ​താ​യും അ​ന​ന്ത​ഗോ​പ​ന്‍ പ​റ​ഞ്ഞു.

തിരുവിതാംകൂർ മുൻ രാജകുടുംബത്തോടുള്ള രാജഭക്തി നിറഞ്ഞ നിരവധി പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ഗൗരി ലക്ഷ്മി ഭായ്, ഗൗരി പാർവ്വതി ഭായ് എന്നിവർ തിരുവിതാംകൂറിൻ്റെ രാജ്ഞിമാരാണ്. ക്ഷേത്ര പ്രവേശനം സനാതന ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കാൻ വേണ്ടിയാണ്. ചിത്തിര തിരുനാൾ അറിഞ്ഞു നൽകിയതാണ് ക്ഷേത്ര പ്രവേശനം എന്നിങ്ങനെ നോട്ടീസിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത് അടിമുടി രാജ ഭക്തിയായിരുന്നു. നോട്ടീസിൻ്റെ ഉള്ളടക്കത്തിലെ ഗുരുതരമായ തെറ്റ് യാദൃശ്ചികമെന്നായിരുന്നു ഇത് പുറത്തിറക്കിയ പുരാവസ്തു സാംസ്കാരിക വിഭാഗം ഡയറക്ടർ ബി മുരളീധരൻ നായരുടെ പക്ഷം. നോട്ടീസിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ വിമർശനം ഉയർന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com