എം വി ആര്‍ ട്രസ്റ്റിന്റെ സെമിനാറില്‍ നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി; പിന്മാറ്റം വിവാദമായതോടെ

സെമിനാറില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതില്‍ സിഎംപി നേതാവ് സി പി ജോണ്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പിന്മാറ്റം. ഗള്‍ഫില്‍
എം വി ആര്‍ ട്രസ്റ്റിന്റെ സെമിനാറില്‍ നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി; പിന്മാറ്റം വിവാദമായതോടെ

കണ്ണൂര്‍: എം വി രാഘവന്‍ ഓര്‍മ്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറില്‍ നിന്ന് പിന്മാറി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സിപിഐഎം അനുകൂല നിലപാടുള്ള ട്രസ്റ്റിന്റെ പരിപാടിയില്‍ ലീഗ് മുതിര്‍ന്ന നേതാവ് പങ്കെടുക്കുന്നത് വിവാദമായതിനെ തുടര്‍ന്നാണ് പിന്മാറ്റം.

സെമിനാറില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതില്‍ സിഎംപി നേതാവ് സി പി ജോണ്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പിന്മാറ്റം.

'ഇന്ന് കണ്ണൂരിൽ വെച്ച് നടക്കുന്ന എം.വി.ആർ അനുസ്മരണ സെമിനാറിൽ പങ്കെടുക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ മകൻ എം വി നികേഷ് കുമാർ എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് എം വി ആറുമായിട്ടുള്ള അടുപ്പം വെച്ച് ഞാനത് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയിൽ കോൺഗ്രസ്‌ നേതാവ് ശ്രീ കരകുളം കൃഷ്ണപിള്ള അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.

എന്നാൽ ഇന്ന് മീഡിയകൾ ഞാൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എം വി ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുക്കുകയും എനിക്കേറെ പ്രിയപ്പെട്ട എം വി ആറിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അതീവ ദു:ഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നവംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പത് മണിക്ക് പയ്യാമ്പലം എം വി ആര്‍ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങിലെ പുഷ്പാര്‍ചനയ്ക്ക് പാട്യം രാജനും എം വി ആറിന്റെ കുടുംബാംഗങ്ങളും നേതൃത്വം നല്‍കും. തുടര്‍ന്ന് 10 മണിക്ക് ചേമ്പര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.

ശേഷം 'കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പാട്യം രാജന്‍ പരിപാടിയുടെ അധ്യക്ഷത വഹിക്കും. പി കെ കുഞ്ഞാലികുട്ടിയാണ് മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്നത്. കരകുളം കൃഷ്ണപിള്ള, എം വി ജയരാജന്‍, എം കെ കണ്ണന്‍, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍, പ്രൊഫ. ഇ കുഞ്ഞിരാമന്‍, സി വി ശശീന്ദ്രന്‍, പി വി വത്സന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com