അലൻ ഷുഹൈബിനെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു

30 ഉറക്കഗുളിക കഴിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്
അലൻ ഷുഹൈബിനെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു. കാക്കനാട് ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്. 30 ഉറക്കഗുളിക കഴിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്.

അവശനിലയിൽ കണ്ടെത്തിയ അലൻ ഷുഹൈബിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽ  അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

'സിസ്റ്റവും എസ്എഫ്ഐയുമാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണ'മെന്ന് അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തിൽ ആരോപിച്ചിരുന്നു. തന്നെ തീവ്രവാദി ആക്കാൻ ശ്രമിച്ച് സിസ്റ്റം തന്റെ ജീവിതം അമ്മാനമാടുകയാണെന്നും കുറിപ്പില്‍ അലൻ ആരോപിക്കുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com