ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധം: എ കെ ബാലൻ

അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണെന്നും ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാന മാർഗമെന്നും ഗവർണർ വിമർശിച്ചിരുന്നു
ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധം: എ കെ ബാലൻ

തിരുവനന്തപുരം: സർക്കാർ വരുമാനം മദ്യത്തിലും ലോട്ടറിയിലും നിന്നാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലൻ രംഗത്ത്‌. ഗവർണറുടെ രാജ്ഭവന്റെ ചിലവുകളടക്കം വഹിക്കുന്നത് ഈ വരുമാനത്തിൽ നിന്നാണെന്നും ആളുകളുടെ ഇടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും എ കെ ബാലൻ ആരോപിച്ചു.

എട്ട് ബില്ലുകൾ ഇപ്പോൾ ഗവർണറുടെ മുന്നിലുണ്ട്. ഏകകണ്ഠേന പാസാക്കിയ കാര്യങ്ങളെയാണ് ഗവർണർ എതിർക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് വന്ന് ബില്ല് പാസാക്കാൻ ആവശ്യപ്പെടണമെന്നാണ് ഗവർണർ പറയുന്നത്. ഗവർണറുടെ പ്രവർത്തനങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നും എ കെ ബാലൻ പറഞ്ഞു.

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധം: എ കെ ബാലൻ
ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കാം: ഗവർണർ

സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഗവർണർ നേരത്തെ രംഗത്തെത്തിയിരുന്നു. തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണെന്നും ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാന മാർഗമെന്നും ഗവർണർ വിമർശിച്ചു. ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് നാണക്കേടാണെന്നും ഗവർണർ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com