കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആർ ബിന്ദുവിനെതിരെ പരാതി നൽകി കെഎസ്‍യു

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐയുടെ ആവശ്യപ്രകാരം മന്ത്രി ആർ ബിന്ദു ദേവസ്വം ബോർഡ് പ്രസിഡന്റിന് നിർദ്ദേശം നൽകിയെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്
കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആർ ബിന്ദുവിനെതിരെ പരാതി നൽകി കെഎസ്‍യു

തൃശ്ശൂർ: കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പരാതി നൽകി കെഎസ്‍യു. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐയുടെ ആവശ്യപ്രകാരം മന്ത്രി ആർ ബിന്ദു ദേവസ്വം ബോർഡ് പ്രസിഡന്റിന് നിർദ്ദേശം നൽകിയെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ഡിജിപിക്ക് പരാതി നൽകിയത്.

ഇലക്ഷൻ സീറ്റ് അട്ടിമറിക്കുന്നതിനായി റിട്ടേണിങ് ഓഫീസർ ഉൾപ്പടെ നാല് പേർ ടാബുലേഷൻ ഷീറ്റ് കൃത്രിമമായി ഉണ്ടാക്കിയെന്ന് കരുതുന്നതായും, വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം കെ എസ് യു മാർച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ, ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ടും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അലോഷ്യസ് സേവിയർ തന്നെ ആണ് ഡിജിപിക്ക് പരാതി നൽകിയത്.

കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ​ഗൂഢാലോചന നടത്തിയ ഉന്നത വി​ദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു മാർച്ച് നടത്തിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് നരനായാട്ട് നടത്തിയെന്നാണ് കെഎസ്‌യുവിൻ്റെ ആരോപണം. വനിതാ സംസ്ഥാന ഭാരവാഹികളെ അടക്കം ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com