എല്‍ഡിഎഫിന് ലീഗിനെ ചാരാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണുള്ളത്: കെ സി വേണുഗോപാല്‍

പ്രശ്‌നങ്ങള്‍ ഉന്നയിച്ചവരോട് കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
എല്‍ഡിഎഫിന് ലീഗിനെ ചാരാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണുള്ളത്: കെ സി വേണുഗോപാല്‍

ആലപ്പുഴ: മുസ്‌ലിം ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ മത്സരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ലീഗിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് നല്ല കാര്യമാണ്. യുഡിഎഫിന്റെ കെട്ടുറപ്പ് ഭദ്രമാക്കുക എന്നത് എല്ല കാലത്തും ലീഗിന്റെ മുന്തിയ പരിഗണനയിലുള്ള കാര്യമായിരുന്നു. എല്‍ഡിഎഫിന് ലീഗിനെ ചാരാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന് ലീഗിനെ ചാരാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണുള്ളത്: കെ സി വേണുഗോപാല്‍
'തുടക്കം മുതൽ മുന്നണിയുടെ നട്ടെല്ലാണ് ലീഗ്, മുന്നണി വിട്ട് പോകില്ല'; ബന്ധം തുടരുമെന്ന് കെ സുധാകരൻ

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. മധ്യപ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് അനുകൂല കാറ്റാണ്. തെലങ്കാനയിലും വലിയ മുന്നേറ്റം നടത്തി. രാജസ്ഥാന്‍ സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എല്‍ഡിഎഫിന് ലീഗിനെ ചാരാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണുള്ളത്: കെ സി വേണുഗോപാല്‍
കോൺഗ്രസിനെക്കാൾ വലിയ പാർട്ടി ലീഗ്,റാലിയിൽ പങ്കെടുക്കില്ലെന്നത് അവസാന വാക്കെന്ന് കരുതുന്നില്ല: ജയരാജൻ

ഇന്ത്യ മുന്നണിയുടെ ലക്ഷ്യം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വിശാലമായ കാഴ്ചപ്പാടുകളോടെ വിട്ടു വീഴ്ച മനോഭാവത്തില്‍ മുന്നോട്ട് പോകും. 26 പാര്‍ട്ടികളുള്ള മുന്നണിയിലെ പിണക്കങ്ങള്‍ സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ ഉന്നയിച്ചവരോട് കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എല്‍ഡിഎഫിന് ലീഗിനെ ചാരാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണുള്ളത്: കെ സി വേണുഗോപാല്‍
കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു: എ കെ ബാലൻ

ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നതിലും കെ സി വേണുഗോപാല്‍ അഭിപ്രായം രേഖപ്പെടുത്തി. കൊച്ചു കൊച്ചു കാര്യങ്ങള്‍ അവിടെ തീര്‍ന്നു. കെപിസിസി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എല്‍ഡിഎഫിന് ലീഗിനെ ചാരാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണുള്ളത്: കെ സി വേണുഗോപാല്‍
'സിപിഐഎം വലയില്‍ മുസ്‌ലിം ലീഗ് വീഴില്ല'; പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി ക്ഷണത്തില്‍ പ്രവീണ്‍ കുമാര്‍

എങ്ങോട്ടാണ് ഈ പാര്‍ട്ടി പോകുന്നത് എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപി ഐഎമ്മിനെ കുറിച്ച കെ സി വേണുഗോപാല്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ വിശാല കാന്‍വാസ് ഉണ്ടെങ്കിലും കേരളത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നിച്ചുപോകില്ല. അതിന് പല കാരണങ്ങളുണ്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com