തലശ്ശേരിയിൽ ഏഴ് പേർക്ക് കൂടി സിക; രോഗികള്‍ ജില്ലാ കോടതിയിലെ അഭിഭാഷകര്‍, ജഡ്ജിമാര്‍, ജീവനക്കാര്‍

ആകെ 8 പേർക്കാണ് സിക്ക സ്ഥിരീകരിച്ചത്
തലശ്ശേരിയിൽ ഏഴ് പേർക്ക് കൂടി സിക; രോഗികള്‍ ജില്ലാ കോടതിയിലെ   അഭിഭാഷകര്‍, ജഡ്ജിമാര്‍, ജീവനക്കാര്‍

കണ്ണൂർ: തലശ്ശേരിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് പബ്ലിക്ക് ഹെൽത്ത് ലാബിൽ പരിശോധിച്ച 13 സാമ്പിളുകളിൽ ഏഴ് എണ്ണമാണ് പോസിറ്റീവായത്. ശനിയാഴ്ച ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആകെ 8 പേർക്കാണ് സിക സ്ഥിരീകരിച്ചത്.

തലശ്ശേരിയിൽ ഏഴ് പേർക്ക് കൂടി സിക; രോഗികള്‍ ജില്ലാ കോടതിയിലെ   അഭിഭാഷകര്‍, ജഡ്ജിമാര്‍, ജീവനക്കാര്‍
തലശേരി കോടതിയിലെ ജീവനക്കാരുടെ കൂട്ടദേഹാസ്വാസ്ഥ്യം, വില്ലനായത് 'സിക്ക'; പരിഹാരവും തീരുമാനിച്ചു

തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിലെ അഭിഭാഷകർക്കും ജഡ്ജിമാർക്കും ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോടതി സമുച്ചയത്തിൽ കൊതുക് നശീകരണം ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. 58 പേർക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തി.

തലശേരി ജില്ലാ കോടതി സമുച്ചയത്തിൽ ജീവനക്കാർക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യമുണ്ടായത് സിക വൈറസ് കാരണമെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com