'ഇന്നവസാനിപ്പിക്കണം തല്ല്'; വയനാട്ടിൽ കോൺഗ്രസിലെ ഭിന്നതക്കെതിരെ പരസ്യ ശാസനയുമായി വി ഡി സതീശൻ

ഡിസിസി പ്രസിഡന്റിനെയും എംഎൽഎമാരെയും വേദിയിലിരുത്തിയായിരുന്നു നേതാക്കളുടെ വിമർശനം. കർണാടകയിലെ കോൺഗ്രസ് വിജയം മാതൃകയാക്കണമെന്നും കേരളത്തിലും നടപ്പാക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.
'ഇന്നവസാനിപ്പിക്കണം തല്ല്'; വയനാട്ടിൽ കോൺഗ്രസിലെ ഭിന്നതക്കെതിരെ പരസ്യ ശാസനയുമായി വി ഡി സതീശൻ

സുൽത്താൻ ബത്തേരി: വയനാട്ടിൽ കോൺഗ്രസിലെ ഭിന്നതക്കെതിരെ പരസ്യ ശാസനയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തമ്മിൽത്തല്ല് ഇന്നുതന്നെ നിർത്തണമെന്നും വേണമെങ്കിൽ ഭീഷണിയായി കണ്ടോളൂ എന്നും വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷനിൽ വി ഡി സതീശൻ പറഞ്ഞു. നേതാക്കൾ വിയോജിപ്പ് മാറ്റിവച്ച്, ഒറ്റക്കെട്ടായി മുന്നോട്ട് പോകണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു.

ഭിന്നിച്ച് നിൽക്കുന്ന നേതാക്കൾക്ക് കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മുന്നറിയിപ്പ്. പാർട്ടിക്കുള്ളിലെ ഐക്യമില്ലായ്മയാണ് കോൺഗ്രസിനെ തകർക്കുന്നതെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും പറഞ്ഞു. ഡിസിസി പ്രസിഡന്റിനെയും എംഎൽഎമാരെയും വേദിയിലിരുത്തിയായിരുന്നു നേതാക്കളുടെ വിമർശനം. കർണാടകയിലെ കോൺഗ്രസ് വിജയം മാതൃകയാക്കണമെന്നും കേരളത്തിലും നടപ്പാക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com